ക്രീം ബണ്ണിനകത്ത് വെള്ള നിറത്തിലുള്ള പത്തിലധികം ഗുളികകൾ

താനൂർ: കടയിൽനിന്ന് വാങ്ങിയ ക്രീം ബണ്ണിനകത്ത് ഗുളികകൾ കണ്ടെത്തി.താനാളൂരിലെ കടയിൽ നിന്ന് കഴിഞ്ഞ ദിവസം വൈകിട്ട് മൂത്താട്ട് കുഞ്ഞാലി ഹാജി വാങ്ങിയ ഒരു പാക്കറ്റ് ക്രീം ബണ്ണിൽ നിന്ന് ഒരെണ്ണം കഴിക്കാനായി പൊട്ടിച്ചപ്പോഴാണ് വെള്ള നിറത്തിലുള്ള പത്തിലധികം ഗുളികകൾ കണ്ടത്.

കമ്പനിയുടമയെ വിവരമറിയിച്ചതനുസരിച്ച് കടയിൽ നിന്ന് ബാക്കിയുള്ളവ തിരിച്ചു കൊണ്ടു പോയി. വെള്ള നിറത്തിലുള്ള ഗുളികൾ എന്തിനുള്ളതാണെന്നും എങ്ങനെ ബണ്ണിനുള്ളിൽ എത്തി എന്നും വ്യക്തമല്ല. പഞ്ചായത്ത് അംഗം അബ്ദുൽ മജീദ് മംഗലത്ത് താനാളൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഉടൻ വിവരം അറിയിച്ചു.ഫുഡ്‌ സേഫ്റ്റി വകുപ്പിനെ അറിയിക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി. ഗുളിക കണ്ടെത്തിയ സംഭവത്തെപ്പറ്റി അന്വേഷണം നടത്തണമെന്നും ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.

pathram desk 1:
Related Post
Leave a Comment