ഗൗതം ​​മേനോന്റെ അടുത്ത ചിത്രം; നായകന്മാരായി വിജയ് സേതുപതിയും അഭിഷേക് ബച്ചനും? റിപ്പോർട്ട്

കോളിവുഡിലും ബോളിവുഡിലും മാറ്റി നിർത്താനാകാത്ത രണ്ട് പേരുകളാണ് വിജയ് സേതുപതി, അഭിഷേക് ബച്ചൻ. രണ്ട് വ്യത്യസ്ത സിനിമ മേഖലയിലൂടെ അഭിനയ മികവ് തെളിയിച്ച ഇരുവരും ഒരേ ഫ്രേമിൽ ഒരു സിനിമയ്ക്കായി ഒരുങ്ങുകയാണ്. ​ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന പുതിയ തമിഴ് സിനിമയിലാണ് ഇരുവരും എത്തുക എന്നാണ് റിപ്പോർട്ട്.

ആക്ഷൻ-ഡ്രാമ വിഭാഗത്തിൽ വരുന്ന സിനിമയായിരിക്കുംഎന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്. ഇരു നടന്മാരും ഗൗതം മേനോനുമായി ചർച്ച നടത്തിവരികയാണ്. ബിഗ് ബജറ്റിലായിരിക്കും സിനിമ ഒരുങ്ങുക. ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ലെങ്കിലും സിനിമയ്ക്കുള്ള തിരക്കഥ ഉറപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.

തമിഴ് സിനിമകൾക്ക് പുറമെ, തെലുങ്ക്, മലയാളം ഭാഷയിൽ അഭിനയിച്ച സേതുപതി തന്റെ ആദ്യ ഹിന്ദി വെബ് സീരീസായ ‘ഫാർസി’യിൽ പ്രധാന വേഷം ചെയ്തിരുന്നു. ‘ബ്രീത്ത്: ഇൻ ടു ദി ഷാഡോസ് 2’ എന്ന ചിത്രമാണ് അഭിഷേകിന്റെ പുതിയ ചിത്രം. വിജയ് സേതുപതിയും ഗൗതം ​​മേനോനും വിടുതലൈ എന്ന ചിത്രത്തിനുവേണ്ടിയാണ് അവസാനമായി ഒന്നിച്ചത്. ആർ.ബാൽക്കിയുടെ ‘ഘൂമർ’ എന്ന ചിത്രത്തിൽ സയാമി ഖേറിനൊപ്പാമാണ് ഇനി അഭിഷേക് ബച്ചൻ എത്തുക.

pathram desk 1:
Related Post
Leave a Comment