ബോഡി ഷെയ്മിങ്ങിനെതിരേ ഒരു കുടുംബം തയ്യാറാക്കിയ പരിഹാസം ഷോര്‍ട്ട്ഫിലിം ശ്രദ്ധേയമാകുന്നു

പരിഹാസം നേരിടുന്നവര്‍ അനുഭവിക്കുന്ന വേദനയെ കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ…? നിങ്ങളും ആരെയെങ്കിലും പരിഹസിച്ചിട്ടുണ്ടെങ്കില്‍ അതൊക്കെ ഒന്ന് ഓര്‍ത്ത് നോക്കണം, പരിഹാസത്തിന് ഇരയായരുടെ ഭാഗത്തുനിന്നും ചിന്തിച്ചുനോക്കുക. ഒരാളുടെ ശാരീരിക അവസ്ഥകളെ പരിഹസിച്ചുകൊണ്ട് ആനന്ദിക്കുമ്പോള്‍ നമ്മള്‍ അറിയാതെ തന്നെ അവരുടെ മനസ്സിനെ ആഴത്തില്‍ മുറിവേല്‍പ്പിക്കുന്നു. പലപ്പോഴും നമ്മള്‍ അത് ഓര്‍ക്കാറില്ല എന്നതാണ് വാസ്തവം. പക്ഷെ വേദനിക്കപ്പെടുന്നവര്‍ക്ക് വലിയ വിഷമമുണ്ടാക്കുകയും ചെയ്യുന്നു. ഇങ്ങനെ ബോഡി ഷെയ്മിങ് മൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങളെ കുറിച്ചുള്ള ഒരു ഷോര്‍ട്ട് ഫിലിം ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്.

ബോഡി ഷെയ്മിങ്ങിനെനെതിരായ അവബോധം കുട്ടികളിലും മുതിര്‍ന്നവരിലും സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ഒരു കുടുംബം സ്വന്തം വീടിനകത്തു തന്നെ ഒരുക്കിയ ‘പരിഹാസം’ എന്ന ഷോര്‍ട്ട് ഫിലിമാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമാകുന്നത്. സുഭാഷ് ദേവ് തിരക്കഥയും സംവിധാനവും എഡിറ്റിംഗും നിര്‍വഹിച്ച ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത് സുഭാഷിന്റെ ഭാര്യ ശ്രീലക്ഷ്മിയും മകന്‍ അഭയ് ദേവുമാണ്. യൂട്യൂബില്‍ ഗ്രാമവാസി എന്ന ചാനലിലൂടെയാണ് ഈ ഹ്രസ്വചിത്രം പുറത്തുവന്നിട്ടുള്ളത്.

മുതിര്‍ന്നവരില്‍ നിന്ന് അറിഞ്ഞും അറിയാതെയും പകര്‍ന്നു കിട്ടി കുട്ടികളില്‍ സ്‌കൂള്‍ തലം മുതല്‍ ഉണ്ടാകുന്ന പരിഹാസങ്ങളും കളിയാക്കലുകളും എങ്ങനെ അവരെ ബാധിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഷോര്‍ട്ട്ഫിലിം. ശാരീരിക വ്യത്യാസങ്ങളേയും സവിശേഷതകളെയും മുന്‍നിര്‍ത്തിയുള്ള പരിഹാസങ്ങള്‍ തമാശകളല്ലെന്നും അവ ഏറെപ്പേരേ വേദനിപ്പിക്കുന്നതാണെന്നും കുട്ടികളെ പഠിപ്പിക്കാനുതകുന്ന വിധത്തിലാണ് ചിത്രം ഒരുക്കിയിട്ടുള്ളത്.

malayalam-short-film-parihasam-against-body-shaming

pathram:
Leave a Comment