ഞാൻ മരിച്ചിട്ടില്ല, ജീവിച്ചിരിക്കുന്നു- മധു മോഹൻ

ചെന്നൈ: താന്‍ മരിച്ചുവെന്ന വ്യാജവാര്‍ത്തയോട് തുറന്ന ചിരിയോടെ പ്രതികരിക്കുകയാണ് നടനും സംവിധായകനുമായ മധു മോഹന്‍. അടുത്തൊരു സുഹൃത്ത് പറഞ്ഞാണ് സോഷ്യല്‍ മീഡിയയില്‍ തനിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്ന വിരം മധു മോഹന്‍ അറിഞ്ഞത്.

‘മധു മോഹന്‍ എന്ന പേരില്‍ കൊച്ചിയില്‍ ഒരാള്‍ അന്തരിച്ചതിനു പിന്നാലെയാണ് മരിച്ചത് ഞാനാണെന്ന രീതിയില്‍ വാര്‍ത്ത പരന്നത്. മധു മോഹന്‍ എന്ന പേരു കേട്ടപ്പോള്‍ എന്റെ മുഖമാണ് എല്ലാവരുടെയും മനസ്സിലേക്ക് എത്തിയത് എന്നറിയുന്നതില്‍ സന്തോഷമുണ്ട്. എന്നാല്‍, മുഖ്യധാരാ മാധ്യമങ്ങളിലും ഇങ്ങനെയൊരു വാര്‍ത്ത വന്നത് എന്നെ അതിശയിപ്പിക്കുന്നു. എന്തായാലും ഞാനിവിടെ ജീവനോടെയുണ്ട്. മരണവാര്‍ത്ത അറിഞ്ഞും ആദരാഞ്ജലികള്‍ സ്വീകരിച്ചും നിറിഞ്ഞ സന്തോഷത്തോടെ ഇരിക്കുന്നു.’

pathram:
Related Post
Leave a Comment