തെളിവില്ല; കൂട്ടബലാത്സംഗക്കേസില്‍ കസ്റ്റഡിയിലെടുത്ത സിഐ സുനുവിനെ വിട്ടയച്ചു, നാളെ ഹാജരാകണം

കൊച്ചി: തൃക്കാക്കര കൂട്ടബലാത്സംഗക്കേസില്‍ പോലീസ് സ്റ്റേഷനില്‍നിന്ന് കസ്റ്റഡിയിലെടുത്ത കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ സിഐ പി ആര്‍ സുനുവിനെ വിട്ടയച്ചു. സുനുവിനെ അറസ്റ്റ് ചെയ്യുന്നതിന് മതിയായ തെളിവുകള്‍ കിട്ടിയില്ലെന്നാണ് അന്വേഷണസംഘത്തിന്റെ വിശദീകരണം. നാ​െ​ രാവിലെ 10മണിക്ക് ഹാജരാകാനാണ് നിര്‍ദേശം. അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് ഉടന്‍ കടക്കില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ മുന്‍പ് വ്യക്തമാക്കിയിരുന്നു.

കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചശേഷമാകും അറസ്റ്റ്. കേസില്‍ മൂന്നാം പ്രതിയാണു സുനു. ഇന്നലെ പതിവുപോലെ കോഴിക്കോട്‌ കോസ്‌റ്റല്‍ സ്‌റ്റേഷനിലെത്തി ജോലി ആരംഭിച്ചയുടനെയാണു സുനുവിനെ തൃക്കാക്കര പോലീസ്‌ കസ്‌റ്റഡിയിലെടുത്തത്‌. ശനിയാഴ്‌ചയാണ് തൃക്കാക്കര സ്‌റ്റേഷനിലെത്തി യുവതി മൊഴി നല്‍കിയത്.

സി.ഐക്കു പുറമേ ക്ഷേത്ര ജീവനക്കാരനും വീട്ടുജോലിക്കാരിയും വീട്ടമ്മയുടെ ഭര്‍ത്താവിന്റെ സുഹൃത്തും ഉള്‍പ്പെടെ ആറു പേര്‍ പ്രതികളാണ്‌. ഇവരില്‍ മൂന്നുപേര്‍ കൂടി കസ്‌റ്റഡിയിലുണ്ടെന്നാണു സൂചന. മരട്‌ സ്വദേശിയായ പി.ആര്‍. സുനു നേരത്തെയും ബലാത്സംഗക്കേസില്‍ പ്രതിയായിട്ടുണ്ട്‌.

യുവതിയുടെ ഭര്‍ത്താവ്‌ തൊഴില്‍ തട്ടിപ്പ്‌ കേസില്‍ ജയിലിലാണ്‌. ഇതു മുതലെടുത്ത്‌ സി.ഐ. ഉള്‍പ്പെടുന്ന സംഘം ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയെ്‌തന്നാണു പരാതി. തൃക്കാക്കരയിലെ തന്റെ വീട്ടില്‍ വച്ചും കടവന്ത്രയിലടക്കം പലയിടങ്ങളില്‍ വച്ചും ആറു പേര്‍ ചേര്‍ന്ന്‌ പീഡിച്ചതായി യുവതിയുടെ പരാതിയിലുണ്ട്‌. സി.ഐ. ഉള്‍പ്പെടെയുള്ളവരുടെ ഭീഷണി കാരണമാണു പരാതി നല്‍കാന്‍ വൈകിയതെന്നും വീട്ടമ്മ അറിയിച്ചു.

pathram:
Leave a Comment