നരബലി: സ്ത്രീകളെ എത്തിച്ച വാഹനം ഷാഫിയുടെ മരുമകന്റേത്, ബാങ്ക് രേഖകളും വാഹനത്തിന്റെ രേഖകളും പോലീസ് കണ്ടെടുത്തു

കൊച്ചി: ഇലന്തൂർ നരബലിക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിയുടെ ഗാന്ധിനഗറിലെ വീട്ടിൽ പോലീസ് പരിശോധന പൂർത്തിയായി. വെള്ളിയാഴ്ച രാവിലെ പത്തരയ്ക്ക് തുടങ്ങിയ പരിശോധന വൈകീട്ട് നാലരയോടെയാണ് അവസാനിച്ചത്.

ആറു മണിക്കൂറോളം നീണ്ട പരിശോധനയിൽ വീട്ടിൽ നിന്ന് കേസിൽ നിർണായകമായ സ്വർണപണയ രസീതും ബാങ്ക് രേഖകളും വാഹനത്തിന്റെ രേഖകളും പോലീസ് കണ്ടെടുത്തു. കൊല ചെയ്യപ്പെട്ട രണ്ടു സ്ത്രീകളെയും പ്രലോഭിപ്പിച്ച് ഇലന്തൂരിലെത്തിച്ച സ്കോർപ്പിയോ കാർ ഷാഫിയുടെ മരുമകന്റെ പേരിലുള്ളതാണെന്നും തിരിച്ചറിഞ്ഞു.

കൊലപാതകവും സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കൂടുതൽ തെളിവ് ശേഖരണത്തിനായിരുന്നു പോലീസ് ഷാഫിയുടെ വീട്ടിൽ പരിശോധന നടത്തിയത്. വീട്ടിലെ പരിശോധനയ്ക്ക് പിന്നാലെ ഷാഫി ജോലി ചെയ്തിരുന്ന എറണാകുളം ഷേണായീസിലുള്ള ഹോട്ടലിലും പോലീസ് പരിശോധന നടത്തി.

മൂന്ന് പ്രതികളെയും പോലീസ് ക്ലബ്ബിൽ ഒന്നിച്ചിരുത്തിയും പോലീസ് ചോദ്യംചെയ്തു. ഇതിൽനിന്നും നിർണായകമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ശ്രീദേവി എന്ന ഫെയ്സ്ബുക്ക് അക്കൗണ്ട് വഴിയാണ് ഷാഫി ഭഗവൽ സിങ്ങുമായി അടുപ്പം തുടങ്ങിയത്. അതിനാൽ ഇതേ രീതിയിൽ മറ്റെവിടെയെങ്കിലും സമാനമായ കൃത്യം നടന്നിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുണ്ട്.

pathram desk 1:
Related Post
Leave a Comment