ശിവശങ്കറുമൊത്തുള്ള വിവാഹവും, സ്വകാര്യ ചിത്രങ്ങളും; സ്വപ്നയുടെ ആത്മകഥ പുറത്ത്

തിരുവനന്തപുരം• സ്വപ്ന സുരേഷിന്റെ ആത്മകഥയായ ‘ചതിയുടെ പത്മവ്യൂഹം’ പുറത്തിറങ്ങി. സ്വപ്നയും ശിവശങ്കറും തമ്മിലുള്ള അടുപ്പം വെളിപ്പെടുത്തുന്ന ചിത്രങ്ങളടക്കം പുസ്തകത്തിലുണ്ട്. സ്വർണകള്ളക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന ഇതുവരെ പുറത്തുപറഞ്ഞ കാര്യങ്ങൾക്കു പുറമേ അവരുടെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളും ചിത്രങ്ങളും പുസ്തകത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.

ശിവശങ്കറുമായുള്ള വിവാഹം, ശിവശങ്കറുമൊത്ത് ഡിന്നർ കഴിക്കുന്നത്, ശിവശങ്കറും വീട്ടിലെ മറ്റു ബന്ധുക്കളുമായുള്ള ചിത്രം എന്നിങ്ങനെ ശിവശങ്കറുമായുള്ള ബന്ധം വെളിപ്പെടുത്തുന്ന സ്വകാര്യ ചിത്രങ്ങൾ പുസ്തകത്തിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ശിവശങ്കർ നൽകിയ താലിയും പുടവയും അണിഞ്ഞും, ജന്മദിനാഘോഷങ്ങളിൽ എടുത്ത ചിത്രങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. തൃശൂർ കറന്റ് ബുക്സാണ് പുസ്തകം പുറത്തിറക്കിയത്.

pathram desk 1:
Related Post
Leave a Comment