ഗര്‍ഭിണിയാണെന്ന സന്തോഷവാര്‍ത്ത പങ്കുവെച്ചു; പിന്നാലെ ഭർത്താവിന് പ്രമുഖ നടിയുമായി അവിഹിതം.. ആരോപണവുമായി നടി ദിവ്യ

താരദമ്പതികളായ ദിവ്യ ശ്രീധറും അർണവ് അംജദും തമ്മിലുള്ള അസ്വാരസ്യങ്ങളാണ് ഇപ്പോൾ തമിഴ് സിനിമാ ലോകത്തെ ചർച്ചാവിഷയം. ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിനിടെ അർണവിനെതിരേ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ദിവ്യ ശ്രീധർ. ഗാർഹിക പീഡനം, ഗർഭഛിദ്രത്തിനുള്ള ശ്രമം, അവിഹിത ബന്ധം എന്നിവയാണ് ദിവ്യ അർണവിനെതിരേ ഉന്നയിക്കുന്ന ആരോപണങ്ങൾ.

2017-ൽ സംപ്രേഷണം ചെയ്ത ‘കേളടി കൺമണി’ എന്ന സീരിയലിനിടേയാണ് അർണവുമായി ദിവ്യ അടുക്കുന്നത്. അഞ്ചു വർഷത്തെ പ്രണയത്തിന് ശേഷം ഇരുവരും വിവാഹിതരായി. താൻ ഗർഭിണിയാണെന്ന സന്തോഷവാർത്ത കഴിഞ്ഞ സെപ്റ്റംബർ 25-ന് ദിവ്യ സോഷ്യൽ മീഡിയയിൽ പങ്കുെവയ്്ക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ദിവ്യ ഭർത്താവിനെതിരേ ആരോപണങ്ങളുമായി രംഗത്തെത്തിയത്.

ഇപ്പോൾ അഭിനയിക്കുന്ന സീരിയലിലെ നായിക നടിയുമായി അർണവ് പ്രണയത്തിലാണ്. തന്നെ ഒഴിവാക്കാനും ഈ നടിയെ വിവാഹം കഴിക്കാനുമാണ് ഭർത്താവിന്റെ ശ്രമമെന്നും ദിവ്യ ആരോപിക്കുന്നു. ‘ഷൂട്ടിങ് സെറ്റിലെത്തി ആ നടിയുമായി ഞാൻ സംസാരിച്ചിരുന്നു. എന്നാൽ അവർ എന്ന ബോട്ടിൽ കൊണ്ട് അടിച്ചു. അർണവ് മുസ്ലിം ആണ്. വിവാഹത്തിനായി ഞാൻ മതം മാറി. ഇതിനെല്ലാം ശേഷമാണ് എന്നെ ഒഴിവാക്കുന്നത്. എന്നെ അർണവ് മർദ്ദിക്കുകയും ചെയ്തു. ഗർഭച്ഛിദ്രത്തിന് ശ്രമിക്കുകയും ചെയ്തു.’-ദിവ്യ ആരോപിക്കുന്നു.

pathram desk 1:
Related Post
Leave a Comment