കൊച്ചി: ഇലന്തൂര്‍ ഇരട്ടക്കൊലക്കേസ് മുഖ്യപ്രതി മുഹമ്മദ് ഷാഫിയുടെ വലയില്‍ കുട്ടികളും കുടുങ്ങി. വിദ്യാര്‍ഥി, വിദ്യാര്‍ഥിനികളെ ഭഗവല്‍ സിങ്ങിന്റെ വീട്ടിലെത്തിച്ച് ദുരുപയോഗം ചെയ്തതായാണ് വിവരം. ഷാഫി ലൈംഗിക വൈകൃതമുള്ളയാളാണെന്ന് കഴിഞ്ഞ ദിവസം എറണാകുളം സിറ്റി കമ്മിഷണര്‍ സി.എച്ച്. നാഗരാജു വ്യക്തമാക്കിയിരുന്നു.
പതിനാറാം വയസ്സ് മുതല്‍ കുറ്റകൃത്യങ്ങളിലേര്‍പ്പെട്ട ഷാഫി ആദ്യമായി കേസില്‍ കുടുങ്ങുന്നത് 2006ല്‍ മാത്രമാണ്. നരബലിക്ക് മുന്‍പെടുത്തത് എട്ടു കേസുകളാണ്. ഷാഫിക്ക് കാര്‍ വാങ്ങിനല്‍കിയത് ഭഗവല്‍ സിങ്ങാണ്. ഈ കാറിലാണ് പത്മയെ ഷാഫി ഇലന്തൂരിലെത്തിച്ചത്.
ഇരയായി ലഭിക്കുന്ന സ്ത്രീകളുടെ സ്വകാര്യ ഭാഗത്തു മുറിവേല്‍പിച്ചു ലൈംഗിക സുഖം കണ്ടെത്തുന്ന മനോനിലയുള്ള ആളാണ്. ഇതിനു വേണ്ടി എന്തു കഥയും ഉണ്ടാക്കി ലക്ഷ്യത്തിലേക്കെത്തും. അടുത്തുള്ളവരുമായി ബന്ധമില്ലെങ്കിലും ആവശ്യമുള്ളവരെ കണ്ടെത്തി ബന്ധം നിലനിര്‍ത്തുന്നതായിരുന്നു ഇയാളുടെ പതിവെന്നും എറണാകുളം സിറ്റി കമ്മിഷണര്‍ പറഞ്ഞു.
Leave a Comment