യുവാവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചിട്ടെന്ന് സംശയം; തറ പൊളിച്ച് പൊലീസ് പരിശോധന നടത്തും

കോട്ടയം∙ ആലപ്പുഴയിൽനിന്ന് കാണാതായ യുവാവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചിട്ടെന്ന് സംശയം. ചങ്ങനാശേരി എ.സി.റോഡിൽ രണ്ടാം പാലത്തിനു സമീപത്തെ വീടിന്റെ തറ പൊളിച്ച് പൊലീസ് പരിശോധന നടത്തും. പൊലീസ് സംഘം സ്ഥലത്തെത്തി. വീടിന്റെ തറ തുരന്ന് കുഴിച്ചിട്ട ശേഷം കോൺക്രീറ്റ് ചെയ്തെന്നാണ് അനുമാനം.

കഴിഞ്ഞ ദിവസം വാകത്താനം ഇരവിനല്ലൂരിൽ തോട്ടിൽ നിന്നും ആലപ്പുഴ റജിസ്‌ട്രേഷനിലുള്ള ബൈക്ക് കണ്ടെത്തിയിരുന്നു. കാണാതായ യുവാവിന്റേതാണ് ബൈക്ക് എന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് യുവാവിന്റെ മൃതദേഹം ഇവിടെയുണ്ടെന്ന സൂചന ലഭിച്ചത്.

ചങ്ങനാശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുക. ശാസ്ത്രീയ പരിശോധന സംഘവും വിലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും അടക്കം സ്ഥലത്തെത്തും.

pathram:
Related Post
Leave a Comment