ഭാര്യയുടെ വിയോഗത്തെക്കുറിച്ച് വികാരാധീനയായി രാഹുല്‍ ദേവ്

ഭാര്യയുടെ വിയോഗത്തെക്കുറിച്ച് വികാരാധീനയായി നടന്‍ രാഹുല്‍ ദേവ്. 2009 ലാണ് രാഹുലിന്റെ ഭാര്യ റിന ദേവി കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് മരിച്ചത്. ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവിലാണ് രാഹുല്‍ ദേവ് 1998 ല്‍ റീന ദേവിയെ വിവാഹം കഴിക്കുന്നത്. 2009 ലായിരുന്നു റിനയുടെ മരണം. അതിനു ശേഷം മകനെ വളര്‍ത്തുന്നതില്‍ താന്‍ ഒരുപാട് കഷ്ടപ്പെട്ടുവെന്ന് പറയുകയാണ് രാഹുല്‍. അച്ഛന്റെയും അമ്മയുടെയും വേഷം ഒറ്റയ്ക്ക് ചെയ്യേണ്ടി വരുന്നത് വല്ലാത്ത അവസ്ഥയാണെന്ന് രാഹുല്‍ പറയുന്നു.

പാരന്റിങ് അത്ര എളുപ്പമുള്ള കാര്യമല്ല. ഒരു കുട്ടി വളര്‍ന്നു വരുമ്പോള്‍ അമ്മയ്ക്കുള്ള പങ്ക് വലുതാണ്. സ്ത്രീകള്‍ക്ക് കുട്ടികളെ കുറച്ച് കൂടി മനസ്സിലാക്കാന്‍ സാധിക്കും. പലപ്പോഴും എന്റെ മനസ്സ് കൈവിട്ട് പോയിട്ടുണ്ട്. അച്ഛനും അമ്മയുമാകാന്‍ ഞാന്‍ ഒറ്റയ്ക്ക് ശ്രമിച്ചുകൊണ്ടേയിരുന്നു. രക്ഷിതാക്കളുടെ യോഗത്തിന് സ്‌കൂളിലേക്ക് പോകുമ്പോള്‍, അവിടെ ഭൂരിഭാഗവും സ്ത്രീകളെയാണ് കണ്ടിട്ടുള്ളത്. ആ സമയത്തെല്ലാം എനിക്ക് എന്തോ അരക്ഷിതാവസ്ഥ തോന്നും. വളരെ ദുഖകരമായ സംഗതിയാണ്. ആര്‍ക്കും പങ്കാളിയെ നഷ്ടമാകരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. സിനിമയില്‍ കാണുമ്പോള്‍ വളരെ എളുപ്പമാണെന്ന് തോന്നും. എന്നാല്‍ പങ്കാളി നഷ്ടപ്പെട്ട് കുട്ടികളെ വളര്‍ത്തേണ്ടി വരുന്നത് വലിയ പ്രതിസന്ധിയാണ് രാഹുല്‍ ദേവ് പറഞ്ഞു.

നടി മുഗ്ധ ഗോഡ്‌സെയുമായി കുറച്ച് നാളുകളായി പ്രണയത്തിലാണ് രാഹുല്‍ ദേവ്. ഇരുവരും തമ്മില്‍ പതിനാല് വര്‍ഷത്തെ പ്രായ വ്യത്യാസമുണ്ട്. പ്രായ വ്യത്യാസം മുഗ്ധയെ സംബന്ധിച്ച് ന്യയമല്ലെന്ന് പലപ്പോഴും തോന്നിയിട്ടുണ്ടെന്നും എന്നാല്‍ ഈ പ്രണയബന്ധത്തില്‍ ഇരുവരും സംതൃപ്തരാണെന്നും രാഹുല്‍ ദേവ് പറഞ്ഞു.

ഹിന്ദി, കന്നട, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളില്‍ അഭിനയിച്ചിട്ടുള്ള നടനാണ് രാഹുല്‍ ദേവ്. വില്ലന്‍ വേഷങ്ങളിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്. സാഗര്‍ ഏലിയാസ് ജാക്കി, ശൃംഗാരവേലന്‍, ഓ ലൈല ഓ, രാജാധിരാജ, സത്യ, ഇ, പടയോട്ടം തുടങ്ങിയവയാണ് രാഹുല്‍ അഭിനയിച്ച മലയാള ചിത്രങ്ങള്‍

pathram:
Related Post
Leave a Comment