പണത്തിന് വേണ്ടിയുള്ള അത്യാര്‍ത്തിയായിരുന്നു അറസ്റ്റിലായ കണ്ണന്‍ നായര്‍ക്കെന്ന് സഹോദരന്‍

കൊല്ലം : യുവ അഭിഭാഷക തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെ പ്രതികരണവുമായി സഹോദരന്‍. പണത്തിന് വേണ്ടിയുള്ള അത്യാര്‍ത്തിയായിരുന്നു അറസ്റ്റിലായ കണ്ണന്‍ നായര്‍ക്കെന്ന്, മരിച്ച ഐശ്വര്യയുടെ സഹോദരന്‍ അതുല്‍ പറഞ്ഞു. സ്വന്തം വീട്ടിലേക്ക് ഫോണ്‍ വിളിക്കാന്‍പോലും ഐശ്വര്യയെ അനുവിദിച്ചിരുന്നില്ല. പ്രശ്‌നം പരിഹരിക്കാന്‍ ഇടപെട്ട തന്നെയും കണ്ണന്‍ മര്‍ദിച്ചെന്നും അതുല്‍ പറഞ്ഞു.

റേഷന്‍കടയില്‍ സാധനം വാങ്ങാനുള്ള സഞ്ചി കീറിയതിന്, മീന്‍ വരഞ്ഞത് ശരിയാകാഞ്ഞതിന്, നനഞ്ഞ തുണി കട്ടിലില്‍ കിടന്നതിന്, ബന്ധുവീട്ടില്‍നിന്ന് മരച്ചീനി വാങ്ങിക്കഴിച്ചതിന് വരെ െഎശ്വര്യയെ കണ്ണന്‍ ഉപദ്രവിച്ചെന്ന് അതുല്‍ പറയുന്നു. െഎശ്വര്യ ജോലിക്ക് പോകുന്നത് കണ്ണന്‍ എതിര്‍ത്തിരുന്നതായി െഎശ്വര്യയുടെ അമ്മ ഷീലയും പറഞ്ഞു.

എല്‍എല്‍എം കഴിഞ്ഞ് കടയ്ക്കല്‍ കോടതിയില്‍ പ്രാക്ടീസ് ചെയ്യുകയായിരുന്ന ഐശ്വര്യ ഉണ്ണിത്താനെ (26) ഈ മാസം 15നാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഐശ്വര്യയുടെ ഡയറിക്കുറിപ്പും ആത്മഹത്യാ കുറിപ്പും പരിശോധിച്ച ശേഷമാണ് ഭര്‍ത്താവ് കണ്ണന്‍ നായരെ (28) ചടയമംഗലം പൊലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്.

മൂന്നു വര്‍ഷം മുന്‍പ് ഫെയ്‌സ്ബുക്കില്‍ കൂടി പരിചയപ്പെട്ടായിരുന്നു ഇവരുടെ വിവാഹം. സ്ത്രീധനവും മറ്റും നല്‍കിയിരുന്നതായി അതുല്‍ പറഞ്ഞു. നിസ്സാര കാരണം പറഞ്ഞു കണ്ണന്‍ മര്‍ദിച്ചതിനെ തുടര്‍ന്ന് പല തവണ ഐശ്വര്യ സ്വന്തം വീട്ടില്‍ പോയി. ആറു മാസത്തോളം ഭര്‍ത്താവുമായി പിണങ്ങിക്കഴിഞ്ഞു. പിന്നീട് കൗണ്‍സലിങ്ങിനു ശേഷം ഒരുമിച്ചു താമസിക്കുകയായിരുന്നു.

ഇന്‍സ്റ്റഗ്രാമില്‍ പ്രതിശ്രുത വധുവിന്റെ നഗ്നചിത്രം ഷെയര്‍ ചെയ്തു, ഡോക്ടറെ യുവതി അടിച്ച് കൊന്നു

pathram:
Leave a Comment