വിമാനത്തില്‍ പറന്നെത്തുന്ന ് ചീറ്റപ്പുലികള്‍ ഇവരാണ്; ജന്മദിനത്തില്‍ മോദി തുറന്നുവിടും

ന്യൂഡല്‍ഹി: ആഫ്രിക്കന്‍ രാജ്യമായ നമീബിയില്‍ നിന്ന് ഇന്ത്യയിലെത്തിക്കുന്ന ചീറ്റപ്പുലികളുടെ വീഡിയോ പുറത്തുവന്നു. നമീബിയയിലെ ദേശീയോദ്യാനത്തില്‍ മരത്തിന് താഴെ വിശ്രമിക്കുന്ന രണ്ട് ചീറ്റപ്പുലികളുടെ ഒരുമിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് വീഡിയോ പുറത്തുവിട്ടത്.

ഇന്ത്യയും നമീബിയയും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ എട്ട് ചീറ്റപ്പുലികളാണ് മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലേക്ക് എത്തുന്നത്. ഇവയെ വരവേല്‍ക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. സെപ്റ്റംബര്‍ 17ന് തന്റെ 72-ാം ജന്മദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇവയെ ദേശീയോദ്യാനത്തിലേക്ക് തുറന്നുവിടുക.

അഞ്ച് പെണ്‍ ചീറ്റകളും മൂന്ന് ആണ്‍ ചീറ്റകളുമാണ് എത്തുന്നത്. 1952 ഓടെ രാജ്യത്ത് വംശംനാശം സംഭവിച്ച ജീവിവര്‍ഗമാണ് ചീറ്റപ്പുലികള്‍. വംശനാശം സംഭവിച്ച വന്യജീവികളെയും ആവാസവ്യവസ്ഥയേയും പുനരുജ്ജീവിപ്പിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടാണ് ഏഴ് ദശാബ്ദങ്ങള്‍ക്കിപ്പുറം നമീബിയയില്‍നിന്ന് ചീറ്റകളെ എത്തിക്കുന്നത്.

കടുവയുടെ ചിത്രം പെയിന്റ് ചെയ്ത പ്രത്യേക കാര്‍ഗോ വിമാനത്തിലാണ് ചീറ്റകളെ ഇന്ത്യയിലെത്തിക്കുക.

pathram:
Leave a Comment