ആര്യന്‍ ഖാന്‍ ന്റെ തിരക്കഥയില്‍ നെറ്റ്ഫ്‌ലിക്‌സ് വെബ് സീരീസ് വരുന്നു

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആര്യന്‍ ഖാന്റെ ബോളിവുഡ് അരങ്ങേറ്റത്തിനായി. വരാനിരിക്കുന്ന നെറ്റ്ഫ്‌ലിക്‌സ് വെബ് സീരീസിലൂടെ. എഴുത്തുകാരനായി ആര്യന്‍ വരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നെറ്റ്ഫ്‌ലിക്‌സിനായി ആക്ഷേപഹാസ്യ വിഭാഗത്തില്‍പ്പെടുന്ന വെബ് സീരീസാണ് ആര്യന്‍ ഒരുക്കുന്നത്. തിരക്കഥയെഴുതുന്ന താരപുത്രന്‍ വെബ് സീരീസ് സംവിധാനം ചെയ്‌തേക്കില്ല.

അടുത്ത രണ്ട് മൂന്ന് മാസങ്ങളില്‍ സ്‌ക്രിപ്റ്റ് പൂര്‍ത്തിയാകും. 2023 ആദ്യ പകുതിയോടെ നിര്‍മ്മാണത്തിലേയ്ക്ക് കടക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അഭിനേതാക്കളുടെ ദൈനംദിന ജീവിതം പ്രമേയമാക്കുന്നതാണ് സീരീസ്.

അമേരിക്കയിലെ സതേണ്‍ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്നും സവിധാനം-തിരക്കഥ എന്നിവയില്‍ പഠനം പൂര്‍ത്തിയാക്കിയ ആര്യന്‍, കരണ്‍ ജോഹറിന്റെ ‘തഖ്ത്’നായി പ്രവര്‍ത്തിക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഷാരുഖ് ഖാന്റെ വരാനിരിക്കുന്ന ചിത്രം ‘പഠാനിന്റെ’ സെറ്റിലും ആര്യനെ കണ്ടിരുന്നു. ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രഫിയില്‍ ആര്യന്‍ സഹായിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നു.

pathram:
Related Post
Leave a Comment