‘വളരില്ല’; ആർത്തവമുള്ള വിദ്യാർഥിനികളെ വൃക്ഷത്തൈ നടുന്നതിൽ നിന്ന് തടഞ്ഞ് അധ്യാപകൻ

മുംബൈ: ആർത്തവമുള്ള വിദ്യാർഥിനികളെ സ്കൂളിൽ നടന്ന വൃക്ഷത്തൈ നടീൽ യജ്ഞത്തിൽ നിന്ന് അധ്യാപകൻ മാറ്റിനിർത്തിയതായി ആരോപണം. മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ഒരു സർക്കാർ സ്കൂളിലെ അധ്യാപകനെതിരെയാണ് വിദ്യാർഥികളുടെ പരാതി. ഒരു പെൺകുട്ടി നൽകിയ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ടു.

ആർത്തവമുള്ള പെൺകുട്ടികൾ തൈകൾ നട്ടുപിടിപ്പിച്ചാൽ മരങ്ങൾ വളരില്ലെന്ന് പറഞ്ഞാണ് അധ്യാപകൻ തങ്ങളെ തടഞ്ഞതെന്ന് വിദ്യാർഥികൾ പറയുന്നു. പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ് പരാതി നൽകിയത്.

പരാതി ഉന്നയിച്ച പെൺകുട്ടിയുടെ ക്ലാസിലുള്ള എല്ലാ വിദ്യാർഥികളുടേയും മൊഴി രേഖപ്പെടുത്തും. സ്കൂളിലെ അധ്യാപകർ, മറ്റു ജീവനക്കാർ തുടങ്ങി എല്ലാവരിൽ നിന്നും മൊഴിയെടക്കുമെന്നും ആദിവാസി ക്ഷേമ വകുപ്പ് കമ്മീഷണർ സന്ദീപ് ഗൊലയ്ത് പറഞ്ഞു.

നാസിക് ജില്ലാ അഡീഷണൽ കളക്ടറും ടിഡിഡി പ്രൊജക്ട് ഓഫീസറുമായ വർഷ മീണ സ്കൂളിലെത്തി പെൺകുട്ടിയോട് പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞു. 500 ഓളം പെൺകുട്ടികൾ ഈ സ്കൂളിൽ പഠിക്കുന്നുണ്ട്.

pathram desk 1:
Related Post
Leave a Comment