ഇന്‍ഡിഗോ നിലവാരമില്ലാത്ത, വൃത്തിക്കെട്ട കമ്പനി; താന്‍ ആരെന്ന് ഇന്‍ഡിഗോയ്ക്ക് അറിയില്ലെന്ന് ഇപി ജയരാജന്‍

തിരുവനന്തപുരം: ഇന്‍ഡിഗോ വിമാനക്കമ്പനിയുടെ മൂന്നാഴ്ചത്തെ വിമാനയാത്രാവിലക്ക് ശരിവച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. ഇന്‍ഡിഗോയുടെ നടപടി വ്യോമയാനചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. ക്രിമിനലുകളെ തടയാന്‍ വിമാനക്കമ്പനിക്ക് ആയില്ലെന്നും ജയരാജന്‍ കുറ്റപ്പെടുത്തി.

ഇന്‍ഡിഗോ നിലവാരമില്ലാത്ത, വൃത്തിക്കെട്ട കമ്പനിയാണ്. താന്‍ ആരെന്ന് ഇന്‍ഡിഗോയ്ക്ക് അറിയില്ലെന്ന് തോന്നുന്നു. നടന്നുപോയാലും ഇനി ഇന്‍ഡിഗോയില്‍ കയറില്ല. ഇന്നത്തെ ടിക്കറ്റ് റദ്ദാക്കിയെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിമാറ്റിയ സംഭവത്തിലാണ് ഇ.പി.ജയരാജന് മൂന്നാഴ്ചത്തെ യാത്രാവിലക്ക് ഇന്‍ഡിഗോ ഏര്‍പ്പെടുത്തിയത്. പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ടാഴ്ചത്തെ യാത്രാവിലക്കും ഇന്‍ഡിഗോ ഏര്‍പ്പെടുത്തി.

ജൂണ്‍ 12നു മുഖ്യമന്ത്രി സഞ്ചരിച്ചിരുന്ന ഇന്‍ഡിഗോ വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തപ്പോള്‍ ഉണ്ടായ പ്രതിഷേധത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വലിയതുറ പൊലീസ് വധശ്രമം ഉള്‍പ്പെടെ വകുപ്പുകളിലാണു കേസ് എടുത്തത്. തലശ്ശേരി സ്വദേശി ഫര്‍സീന്‍ മജീദ്, പട്ടന്നൂര്‍ സ്വദേശി ആര്‍.കെ.നവീന്‍ കുമാര്‍ എന്നിവരാണ് ഒന്നും രണ്ടും പ്രതികള്‍.

മങ്കിപോക്സ്: കണ്ണൂരിൽ ലക്ഷണങ്ങളോടെ ചികിത്സയിൽ കഴിയുന്ന യുവാവിന്റെ പരിശോധനാഫലം ഇന്ന് ലഭിക്കും

pathram:
Related Post
Leave a Comment