ഇഡിയുടെ സുരക്ഷ നോക്കുന്നത് സംസ്ഥാന പോലീസാണ്… പിന്നെയെങ്ങനെ സ്വപ്നയുടെ സുരക്ഷ ഏറ്റെടുക്കും..?

സ്വപ്‌ന സുരേഷിന് സുരക്ഷ നൽകാനാവില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനുള്ള ഏജൻസിയാണ് ഇ ഡി. സുരക്ഷ നൽകാനുള്ള സംവിധാനം ഇ.ഡിക്ക് ഇല്ലെന്നും കോടതിയിൽ വ്യക്തമാക്കി. കേന്ദ്ര സർക്കാർ കേസിൽ കക്ഷിയല്ല. കേന്ദ്ര സുരക്ഷ നൽകാനാകില്ല. എറണാകുളം ജില്ലാ കോടതിയിൽ ഇ ഡി സത്യവാങ്മൂലം സമർപ്പിച്ചു.

സുരക്ഷയ്ക്കായി ഇഡി സംസ്ഥാന പൊലീസിനെയാണ് സമീപിക്കുന്നത്. കേന്ദ്ര സർക്കാർ കേസിൽ കക്ഷിയല്ലാത്തതിനാൽ കേന്ദ്ര സുരക്ഷ നൽകാനാകില്ലെന്നും ഇഡിയുടെ സത്യവാങ്മൂലത്തിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ കേസിൽ കക്ഷി ചേർക്കാൻ അപേക്ഷ നൽകുമെന്ന് സ്വപ്നയുടെ അഭിഭാഷകൻ വ്യക്തമാക്കി.

നേരത്തെ കോടതിയിൽ 164 മൊഴി നൽകിയതിന് പിന്നാലെ സ്വപ്‍ന സുരേഷിന്റെ പാലക്കാട്ടെ ഫ്ലാറ്റിന് പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് പൊലീസ് സുരക്ഷ ആവശ്യമില്ലെന്നും പകരം ഇഡി സുരക്ഷ ഒരുക്കണമെന്നും ആവശ്യപ്പെട്ട് സ്വപ്‍നയുടെ അഭിഭാഷകൻ കോടതിയെ സമീപിച്ചത്. താമസിക്കുന്നയിടത്ത് അടക്കം തന്നെ കേരള പൊലീസ് നിരീക്ഷിക്കുകയാണെന്നും പൊലീസിനെ പിൻവലിക്കണമെന്നുമായിരുന്നു ആവശ്യം.

അറിവില്ലായ്മ ഒരു തെറ്റല്ല..! ​ഗണേഷ് കുമാറിന് മറുപടിയുമായി വീണ്ടും ഷമ്മി തിലകൻ…

pathram:
Leave a Comment