അറിവില്ലായ്മ ഒരു തെറ്റല്ല..! ​ഗണേഷ് കുമാറിന് മറുപടിയുമായി വീണ്ടും ഷമ്മി തിലകൻ…

ഗണേഷ് കുമാർ എംഎൽഎയ്ക്ക് മറുപടിയുമായി വീണ്ടും നടൻ ഷമ്മി തിലകൻ രം​ഗത്തെത്തിയിരിക്കുന്നു. ഷമ്മി പറഞ്ഞത് പച്ചക്കള്ളം ആണെന്ന് ​ഗണേഷ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഷമ്മി വീണ്ടും കാര്യങ്ങൾ വിശദീകരിച്ചുകൊണ്ട് രം​ഗത്ത് എത്തിയിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലാണ് ഷമ്മിയുടെ മറുപടി.

പത്തനാപുരം M.L.A-യുടെ അറിവിലേക്കായി പോസ്റ്റ് ചെയ്യുന്നത്.
സർ,
അറിവില്ലായ്മ ഒരു തെറ്റല്ല..!
എന്നാൽ..; അറിഞ്ഞുകൊണ്ട് അറിവില്ലായ്മ നടിക്കുന്നത് അപരാധമാണ്.
ആശംസകൾ..!

എന്ന് പറഞ്ഞുകൊണ്ട് അഡ്വ. ബോറിസ് പോളിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തിരിക്കുകയാണ് ഷമ്മി.
ഇതിന്റെ പൂർണ രൂപം ഇങ്ങനെ.

ഗണേഷിൻ്റേത് പച്ചക്കള്ളം!
സത്യം ഷമ്മിക്കൊപ്പം!
ഷമ്മി തിലകൻ നാട്ടുകാർക്ക് ശല്യമെന്ന ഗണേഷ്കുമാറിൻ്റെ വാക്കുകൾ പച്ചക്കള്ളം!
ശരിയാണ്…..
ഷമ്മി തിലകൻ ശല്യമായിരുന്നു. നാട്ടുകാർക്കല്ല!
പിന്നെ ആർക്കാണ് ശല്യം?
നാട്ടുകാരുടെ സ്വൈര്യജീവിതം തടസ്സപ്പെടുത്തിയ സമീപത്തെ ഷോപ്പിംഗ് മാളുകാരന്.
മാളുകാരനെതിരെ നടപടിക്ക് മടിച്ച കൊല്ലം കോർപ്പറേഷന്.
മാളുകാരനെതിരെ നടപടിയെടുക്കാത്ത മലിനീകരണ നിയന്ത്രണ ബോർഡിന്.
മാളുകാരനെതിരെ കേസെടുക്കാതിരുന്ന പോലീസിന്.
മാളുകാരന് വേണ്ടി ഷമ്മിക്കും മൈനറായിരുന്ന മകനുമെതിരെ കള്ളക്കേസ് എടുത്ത പോലീസിന്.
അങ്ങനെ നിയമലംഘനം നടത്തിയവർക്കെല്ലാം ഷമ്മി ശല്യം തന്നെയായിരുന്നു.
പിന്നെ നാട്ടുകാർ…. ആ പ്രദേശത്ത് ആകെ ഒൻപത് കുടുംബങ്ങൾ. അവരും ഷമ്മിയും ഒന്നിച്ച് നിന്നാണ് മാളുകാരനെതിരെ കേസുകൾ നടത്തി വിജയിച്ചത്.
അതുകൊണ്ട് ഞാൻ ഉറപ്പിച്ച് പറയുന്നു.
ഗണേശൻ പറഞ്ഞത് പച്ചക്കള്ളം!
സത്യം ഷമ്മിക്കൊപ്പം…
ഇതൊക്കെ തനിക്കെങ്ങനെയറിയാം എന്ന് എന്നോട് ചോദിച്ച് സമയം കളയണ്ട…
ആ കേസുകളിൽ ഷമ്മി തിലകൻ്റെയും മലയാളത്തിൻ്റെ മഹാനടനായ സുരേന്ദ്രനാഥ തിലകൻ്റേയും വക്കാലത്ത് എനിക്കായിരുന്നു.
– അഡ്വ ബോറിസ് പോൾ

എന്തിനാണ് ഇങ്ങനെ പേടിക്കുന്നത്..? മെമ്മറി കാർഡ് ഫോറൻസിക് ലാബിലേക്ക് അയക്കേണ്ടതില്ലെന്ന് ദിലീപ്

pathram:
Related Post
Leave a Comment