തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് മാധ്യമപ്രവർത്തകരോട് ഭീഷണി സ്വരത്തിൽ സംസാരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പത്രസമ്മേളനത്തിൽ പങ്കെടുക്കുന്ന ആളെ ഇറക്കിവിടുമെന്ന് ഭീഷണി സ്വരത്തിൽ പറയുന്നത് ഇവിടെ ആദ്യമായി നടന്ന കാര്യമായിരിക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സംസാരിക്കുന്ന ആളുടെ ഇഷ്ടത്തിനല്ലല്ലോ മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ചോദിക്കുന്നത്. പ്രതിപക്ഷ നേതാവിനോട് അങ്ങനെ ചോദ്യം ചോദിച്ചപ്പോൾ അവിടെ ഉണ്ടായ മറുപടി ദൃശ്യമാധ്യമങ്ങളിൽ കണ്ടതാണ്. പത്രസമ്മേളനത്തിൽ പങ്കെടുത്ത ആളെ ഇറക്കിവിടുമെന്ന് ഭീഷണി സ്വരത്തിൽ പറയുന്നത് ഇവിടെ ആദ്യമായി നടന്ന കാര്യമായിരിക്കും. അതിന്റെ തുടർച്ചയായി, ചില കൈകൾ അറുത്തുമാറ്റും എന്ന് പറഞ്ഞുകൊണ്ടുള്ള അണികളുടെ ആക്രോശങ്ങളും വന്നിട്ടുണ്ട്.
വിഡ്ഢികളെ മാത്രമേ പണംകൊണ്ടും പദവികൊണ്ടും നിശബ്ദരാക്കാനാകൂ- അതിജീവിത
ഇവിടെ രണ്ട് സമീപനം കൃത്യമായി കാണണം. തെറ്റായ ഒരു കാര്യം സംഭവിച്ചപ്പോൾ രണ്ടാമതൊന്ന് ആലോചിക്കാതെ അതിനെ തള്ളിപ്പറഞ്ഞ ഒരു സംസ്കാരം. അതിനെതിരെ കർക്കശമായ നടപടിയെടുക്കാൻ തയ്യാറായ ഭരണരീതി. എന്നാൽ നമ്മുടെ സംസ്ഥാനത്ത് ഇത്തരത്തിലുള്ള സമീപനം തന്നെയാണോ നേരത്തെ നടന്നിട്ടുള്ളത് എന്ന് ചിന്തിക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘മര്യാദക്കിരിക്കണം, അല്ലെങ്കിൽ ഇറക്കിവിടും’ -എന്ന് ഒരു പത്രസമ്മേളനത്തിൽ കേട്ട വാചകമല്ലേ ഇത്? എനിക്ക് സുഖിക്കുന്ന ചോദ്യങ്ങളല്ലല്ലോ നിങ്ങളും ചോദിക്കുക. അതിന് ഞാന്‍ മറുപടി പറയാൻ ബാധ്യസ്ഥനാണല്ലോ. ചിലപ്പോൾ മറുപടി പറയാതിരിക്കാം. അതിനപ്പുറം ചോദിച്ച ആളോട് ഇങ്ങനെയാണോ പറയേണ്ടത്. അതാണോ രീതി. ചോദ്യങ്ങളെ ഭയപ്പെടുന്ന അവസ്ഥ ഉണ്ടാകരുതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു
Leave a Comment