നേരിൽ കാണണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് സ്വപ്നയുടെ കത്ത്

സ്വര്‍ണക്കടത്ത് കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ് കത്തയച്ചു. കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും പങ്കുണ്ടെന്ന് ആരോപിച്ച സ്വപ്‌ന സിബിഐ അന്വേഷണവും ആവശ്യപ്പെട്ടു. പ്രധാന മന്ത്രിക്കയച്ച കത്തില്‍ അദ്ദേഹത്തെ നേരില്‍ കാണണമെന്നും ആവശ്യപ്പെടുന്നു.

ബൊഫേഴ്‌സ്, ലാവ്‌ലിന്‍, ടുജി സ്‌പെക്ട്രം എന്നിവയേക്കാള്‍ വലിയ സാമ്പത്തിക ഇടപാടുകളുടെ കേസാണ് സ്വര്‍ണക്കടത്ത് കേസെന്നാണ് സ്വപ്‌ന കത്തില്‍ പറയുന്നത്. എം.ശിവശങ്കറാണ് ഇതിലെ പ്രധാന സൂത്രധാരന്‍. മുഖ്യമന്ത്രിക്കും കുടുംബത്തിനും ഇതില്‍ പങ്കുണ്ട്. ഇതെല്ലാം അന്വേഷിക്കണമെന്നും സ്വപ്‌ന പ്രധാനമന്ത്രിയോട് കത്തില്‍ ആവശ്യപ്പെടുന്നു.

രഹസ്യമൊഴി നല്‍കിയ ശേഷം തനിക്കും എച്ച്ആര്‍ഡിഎസിനുമെതിരെ പല തരത്തിലുള്ള നീക്കങ്ങള്‍ നടത്തുന്നുണ്ട്. ഭീഷണിയുണ്ടെന്നും സ്വപ്‌ന പറയുന്നു. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്ന കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങളും നടത്തുന്നുണ്ട്. അതുകൊണ്ട് തന്നെ പ്രധാനമന്ത്രിയെ കാണാന്‍ തനിക്ക് അവസരം ഉണ്ടാക്കിതരണമെന്നും സ്വപ്‌ന പറയുന്നു.

ഇതിനിടെ രഹസ്യമൊഴിയുടേയും വെളിപ്പെടുത്തലുകളുടേയും അടിസ്ഥാനത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നാളെ സ്വപ്‌നയുടെ മൊഴി രേഖപ്പെടുത്തും.

ദിലീപിന് ഒരു അബദ്ധം പറ്റി എന്ന് പറഞ്ഞ നടൻ സിദ്ദിഖിനെ ചോദ്യം ചെയ്തു

pathram:
Leave a Comment