കൊവിഡ് ചികില്‍സയിലിരിക്കെ അസ്വാസ്ഥ്യം; സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഡല്‍ഹിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന സോണിയ ഗാന്ധിക്ക് ശാരീരിക അസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് എന്നാണ് വിവരം. ഗംഗാറാം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. ആരോഗ്യനില തൃപ്തികരമാണെന്നും നിരീക്ഷണത്തിലാണെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല അറിയിച്ചു.

ഇപ്പോള്‍ ആരോഗ്യ പ്രശ്‌നങ്ങളില്ലെങ്കിലും നിരീക്ഷണത്തിലാണ്. സോണിയ ഗാന്ധിയുടെ കാര്യങ്ങള്‍ ഒരുപാട് പേര്‍ അന്വേഷിക്കുന്നുണ്ട്. എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നുവെന്നും രണ്‍ദീപ് സുര്‍ജേവാല അറിയിച്ചു. ജൂണ്‍ 2നാണ് സോണിയ ഗാന്ധിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. നേരത്തെ നാഷണര്‍ ഹെറാള്‍ഡ് കള്ളപ്പണ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി സോണിയ ഗാന്ധിക്ക് നോട്ടീസ് നല്‍കിയിരുന്നു. രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഹാജരാകാന്‍ തടസമുണ്ടെന്നും പിന്നീട് ഹാജരാകാമെന്നും സോണിയ അറിയിച്ചു.

വി​ഗ്നേഷിനെ ഇനി പോലീസ് പൊക്കുമോ?; താരദമ്പതികൾ കേരളത്തിൽ

എന്നാല്‍ സോണിയ ഗാന്ധിക്ക് ഇഡി പുതിയ നോട്ടീസ് നല്‍കിയിരിക്കുകയാണ്. ജൂണ്‍ 23ന് ഹാജരാകണം എന്നാണ് പുതിയ നോട്ടീസ്. നേരത്തെ ജൂണ്‍ 8ന് ഹാജരാകണം എന്നാണ് ആവശ്യപ്പെട്ടിരുന്നത്. കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ക്കെതിരായ ആരോപണം. ഏഴ് വര്‍ഷം പിന്നിട്ട കേസില്‍ ഇപ്പോള്‍ നോട്ടീസ് നല്‍കുന്നതിന് പിന്നില്‍ രാഷ്ട്രീയ താല്‍പ്പര്യമാണെന്നും ഒരുപാട് അന്വേഷിച്ച കേസാണിതെന്നും കോണ്‍ഗ്രസ് നേതൃത്വം പറയുന്നു

ചുവപ്പ് നിറം കണ്ടാൽ പോത്ത് പേടിക്കുന്നത് പോലെയാണ് മുഖ്യമന്ത്രിക്ക് കറുപ്പ്

രാഹുല്‍ ഗാന്ധി കേസില്‍ നാളെ ചോദ്യം ചെയ്യലിന് ഹാജരാകും. കോണ്‍ഗ്രസ് എംപിമാരോട് ഡല്‍ഹിയിലെത്താന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് പാര്‍ട്ടി. പ്രതിഷേധ സൂചകമായി നടന്നുപോയി ഹാജരാകാനാണ് തീരുമാനം എന്നറിയുന്നു. പ്രതിപക്ഷ നേതാക്കളെ കേന്ദ്രസര്‍ക്കാര്‍ വേട്ടയാടുന്നുവെന്നുവെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. രാഹുല്‍ ഗാന്ധിക്കെതിരായ ആരോപണം അടിസ്ഥാന രഹിതമാണെന്ന് പി ചിദംബരം അഭിപ്രായപ്പെട്ടു.

pathram:
Related Post
Leave a Comment