ചുവപ്പ് നിറം കണ്ടാൽ പോത്ത് പേടിക്കുന്നത് പോലെയാണ് മുഖ്യമന്ത്രിക്ക് കറുപ്പ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് സമനില തെറ്റിയെന്ന് കോൺഗ്രസ് എംപി കെ.മുരളീധരൻ. ചുവപ്പുനിറം കണ്ടാൽ പോത്ത് പേടിക്കുന്നതുപോലെയാണ് മുഖ്യമന്ത്രിക്ക് കറുപ്പുനിറം. ട്രാൻസ്ജെൻഡർമാർക്കുപോലും രക്ഷയില്ലാത്ത അവസ്ഥയാണ്. സമനില തെറ്റിയതുപോലെയാണ് മുഖ്യമന്ത്രി സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇത്രയൊക്കെ ആരോപണമുണ്ടായിട്ടും പൊതുസമ്മേളനത്തിലെ വീരവാദം മുഖ്യമന്ത്രി എന്തുകൊണ്ട് വാർത്താസമ്മേളനം നടത്തി പറയുന്നില്ല. സ്വർണക്കടത്തുകേസിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കിൽ മുഖ്യമന്ത്രിക്ക് മനസമാധനത്തോടെ പുറത്തിറങ്ങി നടക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

കറുത്ത മാസ്‌ക് തന്നെ ധരിക്കണമെന്ന് എന്താണിത്ര നിർബന്ധം? അവർ പാവങ്ങളാണ്. അവരെ കൊണ്ടുവന്നത് ബിജെപിക്കാരാണ്

കുപ്പി തുറന്ന് വന്നതാണോ കൊറോണ..? കൊറോണ ജൈവായുധം വികസിപ്പിക്കുന്നത് യു.എസ്‌. ആണെന്ന് ചൈന

വിഘ്‌നേഷിന് നയന്‍താര സ്ത്രീധനം നല്‍കി..? 20 കോടിയുടെ ബംഗ്ലാവ് എങ്ങനെ സമ്മാനമാകും..?

pathram:
Related Post
Leave a Comment