ആനപ്പക?: വയോധികയെ ചവിട്ടി കൊന്നു, പിന്നീട് മൃതദേഹം ചിതയിൽനിന്ന് പുറത്തെടുത്ത് വീണ്ടും ചവിട്ടി

ബാരിപഡ: വയോധികയെ ചവിട്ടിക്കൊന്നതിനുശേഷം അവരുടെ മൃതദേഹത്തെയും ആക്രമിച്ച് കാട്ടാന.ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിലായിരുന്നു സംഭവം. വ്യാഴാഴ്ച രാവിലെ റായ്പാൽ ഗ്രാമത്തിലെ കുഴൽക്കിണറിൽ നിന്ന് വെള്ളം ശേഖരിക്കുന്നതിനിടെയാണ് 70-കാരിയായ മായാ മുർമുവിനെ് ദൽമ വന്യജീവി സങ്കേതത്തിൽ നിന്ന് വഴിതെറ്റിവന്ന കാട്ടാന ആക്രമിച്ചത്.

ആന അവരെ നിലത്തിട്ട് ചവിട്ടി. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും അവർ മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്ന് റാസ്ഗോവിന്ദ്പൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ലോപമുദ്ര നായക് പറഞ്ഞു.

എന്നാൽ, വൈകീട്ട് മായയുടെ കുടുംബാംഗങ്ങൾ അവരുടെ അന്ത്യകർമങ്ങൾ നടത്തുമ്പോൾ ഇതേ ആന വീണ്ടുമെത്തി. ചിതയിൽ നിന്ന് മൃതദേഹം പുറത്തേക്കെടുത്ത് താഴെയിട്ട് വീണ്ടും ചവിട്ടി. ആന പോയി മണിക്കൂറുകൾ കഴിഞ്ഞാണ് അന്ത്യ കർമങ്ങൾ നടത്തിയത്.

pathram desk 1:
Related Post
Leave a Comment