മധുവിന്റെ അമ്മ ​ഗതികെട്ട് ഹൈക്കോടതിയിലേക്ക്…

ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട മധുവിന്റെ അമ്മ ഹൈക്കോടതിയിലേക്ക്. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റും വരെ വിചാരണ നിര്‍ത്തിവയ്ക്കണമെന്നാണ് അമ്മയുടെ ആവശ്യം. കേസില്‍ ബന്ധുക്കള്‍ അടക്കം കൂറുമാറിയ സാഹചര്യമാണുള്ളത്. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറില്‍ വിശ്വാസമില്ലെന്നും ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിക്കുന്നതെന്നും മധുവിന്റെ അമ്മ മല്ലി അറിയിച്ചു.

പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണം എന്നാവശ്യപ്പെട്ട് മധുവിന്റെ സഹോദരി സരസു കഴിഞ്ഞ ദിവസം മണ്ണാര്‍ക്കാട് വിചാരണ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നിയമിച്ച അഭിഭാഷകനെ കോടതിയല്ല മാറ്റേണ്ടതെന്ന് വിചാരണ കോടതി പറഞ്ഞിരുന്നു.

കുടുംബത്തിന് അത്തരം ഒരാവശ്യം ഉണ്ടെങ്കില്‍ സര്‍ക്കാരിനെ സമീപിക്കണമെന്നാണ് കോടതി നിര്‍ദേശിച്ചത്. ഇതേ തുടര്‍ന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റുന്ന വരെ വിചാരണ നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം കുടുംബം കോടതിയെ അറിയിച്ചു. ഇത് പരിഗണിച്ച് ചൊവ്വാഴ്ച വരെ സാക്ഷി വിസ്താരം നിര്‍ത്തിവയ്ക്കുകയായിരുന്നു. ഇക്കാര്യത്തില്‍ ഹൈക്കോടതിയെ സമീപിക്കാനും അല്ലാത്ത പക്ഷം ചൊവ്വാഴ്ച സാക്ഷി വിസ്താരം പുനരാരംഭിക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

ഫാനിൽ തൂങ്ങിയ നിലയിൽ ഗർഭിണി; കുതിച്ചെത്തിയ പോലീസ്; സിനിമയെ വെല്ലുന്ന സംഭവങ്ങൾ…

ബ്രാഞ്ച് സെക്രട്ടറി ക്യാമറവെച്ചത് പാര്‍ട്ടിപ്രവര്‍ത്തകയുടെ കുളിമുറിയില്‍; ഫോണ്‍ വീണു, ആളെ പിടികിട്ടി

keywords: attappadi-madhu-case-family-to-approach-high-court-seeking-change-of-special-public-prosecutor

pathram:
Leave a Comment