പിണറായിക്ക് തന്നെ ഒരു ചുക്കും ചെയ്യാനാകില്ലെന്ന് പി.സി.ജോര്‍ജ്. എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊന്നവരുടെ തോളില്‍ കയ്യിട്ടാണ് പിണറായിയുടെ നീക്കം. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രമാണ് പിണറായിയുടേതും ജോർജ് ആരോപിച്ചു.
എസ്.ഡി.പി.ഐയുടെ കൂടെ നിന്നയാളാണ് ഞാന്‍. അതുകൊണ്ടാണ് എസ്ഡിപിഐ വര്‍ഗീയസംഘടനയാണെന്ന് പറയുന്നത്. കേരളത്തില്‍ ക്രിസ്ത്യാനികളെ പീഡിപ്പിച്ചത് കമ്യൂണിസ്റ്റുകാരാണ്. വര്‍ഗീയവോട്ട് നേടാന്‍ വി.ഡി.സതീശന്‍ പിണറായിയോട് മല്‍സരിക്കുന്നു. സതീശൻ കോണ്‍ഗ്രസ് ചരിത്രത്തിലെ മോശം പ്രതിപക്ഷനേതാവാണെന്നും ജോർജ് പറഞ്ഞു.
തിരുവനന്തപുരത്തും വെണ്ണലയിലും പറഞ്ഞതില്‍ ഖേദമില്ല. രണ്ടിടത്തും പറഞ്ഞത് കുറഞ്ഞുപോയി എന്നാണ് തോന്നുന്നത്. ജാമ്യം റദ്ദാക്കിയാല്‍ ജയിലില്‍ പോകും, വീട്ടിലേക്കാള്‍ സുഖമാണ് ജയിലെന്നും പി സി ജോർജ് പറഞ്ഞു.
Leave a Comment