കൊച്ചി : പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസില്‍ ജോര്‍ജിയയില്‍ ഒളിവില്‍ കഴിയുന്ന നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യുന്നതിന് തടസ്സമില്ലെന്ന് കൊച്ചി കമ്മിഷണര്‍ സി.എച്ച്.നാഗരാജു. ജോര്‍ജിയയിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ചയ്ക്കുള്ളില്‍ എത്തിയില്ലെങ്കില്‍ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കും. കുറ്റവാളികളെ കൈമാറാന്‍ ധാരണ ഇല്ലാത്തിടത്തും റെഡ് കോര്‍ണര്‍ നോട്ടിസ് ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.
ആദ്യം ദുബായിയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന വിജയ് ബാബു, കേന്ദ്ര വിദേശകാര്യ മന്ത്രാലയം പാസ്‌പോര്‍ട്ട് റദ്ദാക്കിയതിനു പിന്നാലെ ജോര്‍ജിയയ്ക്കു കടക്കുകയായിരുന്നു. പാസ്‌പോര്‍ട്ട് റദ്ദാക്കപ്പെടും എന്ന വിവരം ലഭിച്ച വിജയ് ബാബു രണ്ടു ദിവസം മുന്‍പുതന്നെ ജോര്‍ജിയയിലേക്കു കടന്നതായി ദുബായില്‍നിന്നു പൊലീസിനു വിവരം ലഭിച്ചിരുന്നു.
എന്നാല്‍, പഴയ യുഎസ്എസ്ആറിന്റെ ഭാഗമായിരുന്ന ജോര്‍ജിയ എന്ന രാജ്യത്തേക്കാണോ യുഎസിലെ സംസ്ഥാനമായ ജോര്‍ജിയയിലേക്കാണോ പോയതെന്നു വ്യക്തമല്ലായിരുന്നു. യുഎസ്എസ്ആറിന്റെ ഭാഗമായിരുന്ന ജോര്‍ജിയയില്‍ വിജയ് ബാബുവിന്റെ ബന്ധു താമസിക്കുന്നുണ്ട്. യുഎസ് വീസയും വിജയ് ബാബുവിന്റെ കൈവശമുണ്ട്. അതിനാല്‍ ഏതു ജോര്‍ജിയയിലേക്കാണ് പോയതെന്നതില്‍ പൊലീസിന് ആശയക്കുഴപ്പമുണ്ടായിരുന്നു.
വിദേശ എംബസികളുടെ സഹായത്തോടെ വിജയ് ബാബുവിന്റെ ഇതുവരെയുള്ള യാത്രാവിവരങ്ങള്‍ പരിശോധിച്ചു പ്രതിയെ കണ്ടെത്തി നാട്ടില്‍ എത്തിക്കാനാണു പൊലീസിന്റെ നീക്കം.
ഷഹന ചായ കുടിക്കാറില്ല മുറിക്കകത്ത് ചായ കുടിച്ച രണ്ട് കപ്പുകള്‍…
Leave a Comment