കിടപ്പറരംഗം എത്ര തവണ ഷൂട്ട് ചെയ്‌തെന്ന് ചോദ്യം; മറുപടി നല്‍കി മാളവിക

അശ്ലീല കമന്റ് പോസ്റ്റ് ചെയ്ത വ്യക്തിക്ക് കൃത്യമായ മറുപടി നല്‍കി നടി മാളവിക മോഹനന്‍. ട്വിറ്ററില്‍ ആരാധകരുമായി നടത്തിയ സംവാദത്തിലാണ് വ്യാജ ഐഡിയില്‍ നിന്ന് ഒരാള്‍ അശ്ലീലച്ചുവയുള്ള ചോദ്യം ചോദിച്ചത്. ‘മാരന്‍’ എന്ന ധനുഷ് ചിത്രത്തിലെ കിടപ്പറരംഗത്തെ കുറിച്ചായിരുന്നു ചോദ്യം.

ഈ രംഗം എത്ര തവണ ചിത്രീകരിച്ചു എന്നായിരുന്നു ഇയാള്‍ക്ക് അറിയേണ്ടിയിരുന്നത്. നിങ്ങള്‍ ഏറ്റവും മോശമായ രീതിയില്‍ ചിന്തിക്കുന്നതുകൊണ്ടാണ് ഇങ്ങനെയൊരു ചോദ്യം ചോദിച്ചത് എന്നായിരുന്നു മാളവിക നല്‍കിയ മറുപടി.

മറ്റൊരു ആരാധകന്റെ ചോദ്യം ഇങ്ങനെയായിരുന്നു. ‘നിങ്ങളുടെ അഭിനയം വളരെ മോശമാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. സമൂഹമാധ്യമങ്ങളിലെ നിങ്ങളുടെ ചൂടന്‍ ഫോട്ടോഷൂട്ടും ചിത്രങ്ങളും കണ്ടുവരുന്നവരാണ് ആരാധകരെന്ന് പറഞ്ഞ് പിന്നാലെ നടക്കുന്നത്. ഇക്കാര്യത്തില്‍ എന്താണ് പറയാനുള്ളത് ?’

അതിന് മാളവിക നല്‍കിയ മറുപടി ഇതാണ്. ‘നിങ്ങളും എന്നെ ട്വിറ്ററില്‍ പിന്തുടരുന്നുണ്ടല്ലോ, അപ്പോള്‍ പറഞ്ഞുവരുന്നത് നിങ്ങളും എന്റെ ഫോട്ടോഷൂട്ടുകളുടെ ആരാധകനാണെന്നാണോ.’

ആരാധകരുമായി എപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ തന്റെ സിനിമാ വിശേഷങ്ങളും സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങളും മാളവിക പങ്കുവെയ്ക്കാറുണ്ട്. അതിന്റെ ഭാഗമായിട്ടാണ് ട്വിറ്ററിലൂടെ ആരാധകരുമായി സംവദിക്കാന്‍ സമയം കണ്ടെത്തിയത്.

‘പട്ടം പോലെ’ എന്ന മലയാളി സിനിമയിലൂടെയാണ് മാളവിക സിനിമാ രംഗത്തേക്കു വരുന്നത്. ‘ഗ്രേറ്റ് ഫാദര്‍’ എന്ന ചിത്രമാണ് മലയാളത്തില്‍ അവസാനമായി അഭിനയിച്ചത്. രജനീകാന്ത് ചിത്രം പേട്ട, വിജയിയുടെ മാസ്റ്റര്‍ എന്നീ സിനിമകളിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. ‘യുദ്ര’ എന്ന ബോളിവുഡ് ചിത്രത്തിന്റെ തിരക്കുകളിലാണ് നിലവില്‍ മാളവിക മോഹനന്‍.

pathram:
Related Post
Leave a Comment