പ്ലാസ്റ്റിക് സർജറിക്ക്‌ പിന്നാലെ കന്നട നടി മരിച്ചു

ബെംഗളൂരു: കന്നട നടി ചേതന രാജ് അന്തരിച്ചു. ബെംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കൊഴുപ്പ് കുറക്കാൻ നടി പ്ലാസ്റ്റിക് സർജറിക്ക് വിധേയയായിരുന്നു. സർജറി നടത്തിയ കോസ്മെറ്റിക് സെന്ററിൽനിന്ന് തിങ്കളാഴ്ചയാണ് ചേതനയെ മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം ശ്വാസകോശത്തിൽ ദ്രവമിറങ്ങിയതാണ് മരണകാരണമെന്ന് ഡോക്ടർമാർ പറയുന്നു.

സർജറിയിലെ പിഴവാണ് നടിയുടെ മരണത്തിന് കാരണമായതെന്ന് കുടുംബം ആരോപിച്ചു.

രാജാജിനഗറിലെ ഷെട്ടി കോസ്മെറ്റിക് സെന്ററിലാണ് നടി പ്ലാസ്റ്റിക് സർജറി ചെയ്തത്. എന്നാൽ സസർജറിക്ക് പിന്നാലെ നടിയുടെ ആരോഗ്യം മോശമായി. കോസ്മെറ്റിക് സെന്ററിൽ നിന്ന് നടിയെ നേരേ ഖാഡെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഹൃദയാഘാതം സംഭവിച്ച രോഗിയ്ക്ക് നൽകേണ്ട ചികിത്സകൾ ചേതനയ്ക്ക് നൽകണമെന്ന് പറഞ്ഞ് കോസ്മെറ്റിക് സെന്ററിലെ ജീവനക്കാർ ഡോക്ടർമാരെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിക്കുന്നു. 45 മിനിറ്റോളം സിആർപി നൽകാൻ ശ്രമിച്ചുവെങ്കിലും ചേതനയുടെ ശരീരം പ്രതികരിച്ചില്ല. ഇന്നലെ വൈകീട്ട് 6.45-ന് നടി മരിച്ചതായി ഡോക്ടർമാർ അറിയിച്ചു.

pathram desk 1:
Related Post
Leave a Comment