മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് ഡിഡോ ജോസ്‌

പൃഥ്വിരാജിനേയും സുരാജ് വെഞ്ഞാറമൂടിനേയും പ്രധാന കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രമാണ്‘ ജന ഗണ മന’. മികച്ച അഭിപ്രായമാണ് ചിത്രത്തെക്കുറിച്ച് പുറത്തുവരുന്നത്. ഇപ്പോള്‍ മമ്മൂട്ടിക്ക് നന്ദി പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഡിജോ ജോസ്.

ചിത്രത്തിന് ലഭിക്കുന്ന കൈയടിക്ക് ആദ്യം നന്ദി പറയുന്നത് മമ്മൂട്ടിയോടാണ്. മമ്മൂട്ടിയുടെ ശബ്ദത്തിലുളള നരേഷനിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. ‘സിനിമയ്ക്ക് കിട്ടുന്ന കയ്യടിക്ക് ഞാന്‍ ആദ്യം നന്ദി പറയുന്നത് നമ്മുടെ മെഗാ സ്റ്റാര്‍ മമ്മൂക്കയ്ക്കാണ്. മമ്മൂക്കയുടെ നരേഷനോടെ ജനഗണമന സിനിമ തുടങ്ങാന്‍ സാധിച്ചു. മമ്മൂക്കയോട് ഒരവയിരം നന്ദി ഈ അവസരത്തില്‍ . ഒരുപാട് സന്തോഷം’- മ്മൂട്ടിക്കൊപ്പമുളള ചിത്രം പങ്കുവച്ചുകൊണ്ട് ഡിജോ ജോസ് കുറിച്ചു.

മാനസികമായും ശാരീരികമായും പീഡനം; റിഫയുടെ മരണത്തിൽ ഭർത്താവിനെതിരെ കേസ്
രാജ്യത്തെ സമകാലീന സംഭവങ്ങളെ എടുത്തുകാണിക്കുന്ന ചിത്രം ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ്. ഡിജോ ജോസ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. ക്വീന്‍ ആയിരുന്നു ആദ്യ ചിത്രം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെയും മാജിക് ഫ്രെയിംസിന്റെയും ബാനറുകളില്‍ സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സഹ നിര്‍മ്മാണം ജസ്റ്റിന്‍ സ്റ്റീഫന്‍. മംമ്ത മോഹന്‍ദാസ്, ജിഎം സുന്ദര്‍, വിന്‍സി അലോഷ്യസ്, ഷമ്മി തിലകന്‍, ദന്യ അനന്യ, ധ്രുവന്‍ തുടങ്ങി വമ്പന്‍ താര നിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

pathram:
Related Post
Leave a Comment