ആഡംബര ഹോട്ടലിലും ഫ്‌ളാറ്റിലും പരിശോധന; വിജയ് ബാബുവിനെതിരേ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് പോലീസ്

കൊച്ചി: നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരേയുള്ള ബലാത്സംഗക്കേസ് പ്രഥമദൃഷ്ട്യാ തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സി.എച്ച്. നാഗരാജു. കേസിൽ പ്രാഥമിക അന്വേഷണ നടപടികളെല്ലാം പൂർത്തിയാക്കിയിട്ടുണ്ടെന്നും ഇനി കുറച്ച് സ്ഥലങ്ങളിൽ കൂടി തെളിവെടുപ്പ് നടക്കാനുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

പരാതിയിൽ 22-ാം തീയതി വിജയ്ബാബുവിനെതിരേ കേസെടുത്തു. സാമൂഹികമാധ്യമങ്ങളിൽ ഇരയെ അപമാനിക്കുന്നരീതിയിൽ സംസാരിച്ചതിനും ഇരയുടെ പേര് വെളിപ്പെടുത്തിയതിനും കഴിഞ്ഞദിവസം മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിക്കായി ലുക്ക് ഔട്ട് സർക്കുലറും പുറപ്പെടുവിച്ചു. കേസിൽ പ്രാഥമിക അന്വേഷണവും തെളിവെടുപ്പുമെല്ലാം പൂർത്തിയാക്കി. ഇനി കുറച്ച് സ്ഥലങ്ങളിൽ തെളിവെടുപ്പുണ്ട്. പ്രഥമദൃഷ്ട്യാ ഈ കേസ് തെളിയിക്കപ്പെട്ടിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസ് : അഭിഭാഷകരെ പ്രതിചേര്‍ക്കാന്‍ സര്‍ക്കാരിനു താല്‍പര്യമില്ല, ക്രൈംബ്രാഞ്ച് മേധാവിയുടെ നിലപാട് നിര്‍ണായകം

പ്രതി വിദേശത്തുനിന്ന് തിരിച്ചെത്തിയാൽ ഉടൻ പിടികൂടാനായാണ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്. ഇനി വിദേശത്തുനിന്ന് തിരിച്ചുവരുന്നില്ലെങ്കിൽ മറ്റുനടപടികളിലേക്ക് കടക്കും. നിലവിൽ ഇന്റർപോളിന്റെ സഹായമൊന്നും വേണ്ടിവരുമെന്ന് തോന്നുന്നില്ല. ആവശ്യമെങ്കിൽ അത്തരം സഹായം തേടാമെന്നും സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു.

അതിനിടെ, നടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ പോലീസ് വിശദമായ തെളിവ് ശേഖരണം നടത്തിയിട്ടുണ്ട്. പീഡനം നടന്നതായി ആരോപിക്കുന്ന വിവിധയിടങ്ങളിലാണ് പോലീസ് തെളിവ് ശേഖരണം നടത്തിയത്. കൊച്ചി കടവന്ത്രയിലെ ആഡംബര ഹോട്ടൽ, ഫ്ളാറ്റുകൾ എന്നിവിടങ്ങളിലും പരിശോധന നടത്തി. ഇവിടെനിന്ന് സിസിടിവി ദൃശ്യങ്ങളടക്കം പോലീസ് ശേഖരിച്ചതായാണ് വിവരം.

2022 മാർച്ച് 13 മുതൽ ഏപ്രിൽ 14 വരെയുള്ള കാലയളവിൽ വിജയ്ബാബു ലൈംഗികമായി ചൂഷണംചെയ്തെന്നും പലതവണ ബലാത്സംഗം ചെയ്തെന്നുമാണ് യുവനടിയുടെ പരാതി. രക്ഷകനും സുഹൃത്തും കാമുകനുമായി അഭിനയിച്ച് സ്ത്രീകളെ കെണിയിൽ വീഴ്ത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതിയെന്നും ലഹരി നൽകി ലൈംഗികമായി ദുരുപയോഗം ചെയ്തെന്നും നടി വെളിപ്പെടുത്തിയിരുന്നു.

pathram desk 1:
Leave a Comment