അമ്പലപ്പുഴയില്‍ കാറും ലോറിയും കൂട്ടിയിടിച്ച്‌ നാല് മരണം

ആലപ്പുഴ: ദേശീയപാതയിൽ അമ്പലപ്പുഴ പായല്‍കുളങ്ങരയിൽ കാറും ലോറിയും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പുറപ്പെട്ടവര്‍ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്.

ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. അഞ്ച് പേരാണ് കാറിലുണ്ടായിരുന്നതെന്നാണ് ലഭിക്കുന്ന സൂചന. നാല് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നിട്ടുണ്ട്.

അപകടത്തില്‍ പെട്ട വാഹനങ്ങളില്‍ ഏതെങ്കിലും ഒന്നിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം കാരണമെന്നാണ്‌ നാട്ടുകാർ പറയുന്നത്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശികളാണ് അപകടത്തില്‍ പെട്ടത്‌.

മരിച്ചവര്‍ പരുത്തിക്കുഴി സ്വദേശി ഷൈജു(34), ബന്ധു അഭിരാഗ്(25), ആനാട് സ്വദേശി സുധീഷ് ലാല്‍(37), മകന്‍ അമ്പാടി(12) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സുധീഷിന്റെ ഭാര്യ ഷൈനിയെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഷൈനിയെ വിദേശത്തേക്ക് യാത്രയയക്കാനാണ് ഇവര്‍ നെടുമ്പാശ്ശേരിയിലേക്ക് പുറപ്പെട്ടത്.

pathram:
Related Post
Leave a Comment