വീടിനു തീപിടിച്ച് ദമ്പതികൾ മരിച്ചു; മകൾ ഗുരുതരാവസ്ഥയിൽ

തൊടുപുഴ: ഇടുക്കി പുറ്റടിയിൽ വീടിനു തീപിടിച്ച് ദമ്പതികൾ മരിച്ചു. രവീന്ദ്രൻ (50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മകൾ ശ്രീധന്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു പുലർച്ചെയാണ് ദാരുണസംഭവം. അയൽവാസികളാണ് വീട്ടിൽനിന്ന് തീ ഉയരുന്നു കണ്ടത്. ഉടൻ തന്നെ ഇവരെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രവീന്ദ്രനും ഉഷയും മരിച്ചു. ശ്രീധന്യയെ കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി.

pathram desk 1:
Related Post
Leave a Comment