തകർപ്പൻ പ്രകടനവുമായി അച്ഛനും മകനും; ത്രില്ലടിപ്പിച്ച് ‘മഹാൻ’ ടീസർ

ചിയാൻ വിക്രമിനെയും ധ്രുവ് വിക്രമിനെയും പ്രധാന കഥാപാത്രങ്ങളാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന മഹാന്റെ ട്രെയ്ലർ പുറത്ത്. മാസും ആക്ഷനുമായി ത്രില്ലടിപ്പിക്കുന്ന ട്രെയ്ലറിന്റെ ഹൈലൈറ്റ് വിക്രമിന്റെയും ധ്രുവിന്റെയും പ്രകടനമാണ്.

​ഗാന്ധി മഹാൻ എന്ന കഥാപാത്രമായി വിക്രം എത്തുന്ന ചിത്രത്തിൽ ദാദ എന്ന കഥാപാത്രമായാണ് ധ്രുവ് എത്തുന്നത്. അച്ഛനും മകനുമായാണ് ഇരുവരും വേഷമിടുന്നത്.

ഒടിടി റിലീസായി ഫെബ്രുവരി പത്തിന് മഹാൻ പ്രേക്ഷകർക്ക് മുന്നിലെത്തും. ആമസോൺ പ്രൈമിലൂടെയാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്

വിക്രമും ധ്രുവും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രമാണ് മഹാൻ. വിക്രമിന്റെ 60ാമത്തെ ചിത്രം കൂടിയാണ് മഹാൻ. ചെന്നൈ പശ്ചാത്തലമാക്കിയുളള ഗ്യാങ്സ്റ്റർ ത്രില്ലർ ചിത്രമാണിത്.

സിമ്രാനാണ് ചിത്രത്തിലെ നായിക. സിംഹ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സെവെൻ സ്‌ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ എസ്.എസ്.ലളിത് കുമാറാണ് ചിത്രം നിർമിക്കുന്നത്. ശ്രേയസ് കൃഷ്ണയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സന്തോഷ് നാരായണന്റേതാണ് സംഗീതം

pathram:
Related Post
Leave a Comment