വധഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപ് താൻ ഉപയോഗിച്ചിട്ടില്ല എന്നുപറഞ്ഞ ഫോണിലെ നിർണ്ണായക വിവരങ്ങൾ കോടതിക്ക് കൈമാറി പ്രോസിക്യൂഷൻ. കേസിൽ ദിലീപ് അടക്കമുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇപ്പോൾ പരിഗണിക്കുകയാണ്.
പ്രതികൾ നൽകിയ ഫോണുകളുടെ കാര്യത്തിൽ അവ്യക്തതയുണ്ട് എന്നാണ് പ്രോസിക്യൂഷൻ പറയുന്നത്. ഈ പശ്ചാത്തലത്തിൽ അന്വേഷണത്തിന്റെ മുന്നോട്ടുപോക്കിന് ദിലീപിനെ കസ്റ്റഡിയിൽ ലഭിക്കേണ്ടത് അനിവാര്യമാണ് എന്നാണ് പ്രോസിക്യൂഷന്റെ വാദം.
Leave a Comment