കൊച്ചി: ഇന്ത്യയിലെ അദ്ധ്യാപകർക്കും അക്കാദമിക് പ്രൊഫഷണലുകൾക്കും ഇസിഐഎസിൻ്റെ ‘മിഡിൽ ലീഡർ പ്രോഗ്രാമിൽ’ നേരിട്ട് പങ്കെടുക്കാനുള്ള അവസരം ഒരുക്കി ജിയോ ഇൻസ്റ്റിറ്റ്യൂട്ട്. ജിയോ ഇൻസ്റ്റിറ്റ്യൂട്ടും ലണ്ടനിലെ ദി എജ്യുക്കേഷണൽ കൊളാബറേറ്റീവ് ഫോർ ഇൻ്റർനാഷണൽ സ്കൂൾസും (ഇസിഐഎസ്) പങ്കാളികളായി കെ-12 സ്കൂളുകൾക്കായി ‘ദി മിഡിൽ ലീഡർ പ്രോഗ്രാം’ നടത്തും. ഇൻ്റർനാഷണൽ, ഐസിഎസ്ഇ, സിബിഎസ്ഇ, മറ്റ് ബോർഡ് സ്കൂളുകൾ എന്നിവയിലെ അധ്യാപകർക്ക് അവരുടെ സ്‌കൂളുകളിൽ നേതൃസ്ഥാനത്തെത്താൻ സഹായിക്കുന്നു. 2024 ജൂൺ 10-നും 14-നും ഇടയിലാണ് ഇത് പ്രോഗ്രാം നടത്തുക.
വൈസ് പ്രിൻസിപ്പൽമാർ, ഡിപ്പാർട്ട്‌മെൻ്റ് ഹെഡ്‌മാർ, കോർഡിനേറ്റർമാർ, കൗൺസിലിംഗ് ഡയറക്‌ടർമാർ, ആക്‌റ്റിവിറ്റീസ് & അത്‌ലറ്റിക്‌സ് തുടങ്ങി എല്ലാ തലങ്ങളിലുമുള്ള സ്‌കൂൾ ലീഡർമാരെ ശാക്തീകരിക്കുന്നതിനാണ് ഈ അഞ്ച് ദിവസത്തെ റെസിഡൻഷ്യൽ പ്രോഗ്രാം പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. വിദ്യാർത്ഥികളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിന് ആത്യന്തികമായി സഹായിക്കുന്ന ആവശ്യമായ സ്കില്ലുകൾ പങ്കെടുക്കുന്നവർക്ക് സ്വായത്തമാകും. 1965 ൽ സ്ഥാപിതമായ സ്ഥാപനമാണ് ഇസിഐഎസ്. അധ്യാപകർക്ക് പ്രൊഫഷണൽ വികസന പരിശീലനം നൽകുന്ന ഇസിഐസിന് 85 രാജ്യങ്ങളിലായി 50,000-ത്തിലധികം അദ്ധ്യാപകരുടെ ഒരു കമ്മ്യൂണിറ്റി ഉണ്ട്.
2024 ജൂൺ 10 മുതൽ 14 വരെ നവി മുംബൈയിലെ ഉൾവെയിലുള്ള ജിയോ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ക്യാംപസിലാണ് മിഡിൽ ലീഡർ പ്രോഗ്രാം നടക്കുന്നത്. പങ്കെടുക്കുന്നവർക്ക് ക്യാംപസിൽ താമസസൗകര്യവും നൽകും. പ്രോഗ്രാമിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് https://www.jioinstitute.edu.in/elp-middle-leader-programme സന്ദർശിക്കാവുന്നതാണ്.
Leave a Comment