ആദായ നികുതി റിട്ടേണ്‍ പരിഷ്‌കരിക്കുന്നു

ന്യൂഡല്‍ഹി: ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിന് പുതിയ സംവിധാനം പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. റിട്ടേണിലെ തെറ്റുകള്‍ തിരുത്തുന്നതിനായി നികുതിദായകര്‍ക്ക് അവസരം നല്‍കും. ഇതുപ്രകാരം രണ്ടുവര്‍ഷത്തിനുളളില്‍ നികുതിദായകര്‍ക്ക് അപ്‌ഡേറ്റ് ചെയ്ത റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ സാധിക്കും.

സര്‍ക്കാരിന്റെ കൈകള്‍ക്ക് ബലമേകുന്ന രാജ്യത്തെ നികുതിദായകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് ഡയറക്ട് ടാക്‌സിനെ കുറിച്ച് പ്രതിപാദിക്കുന്ന പ്രസംഗത്തിലെ പാര്‍ട്ട് ബി ധനമന്ത്രി വായിച്ചത്. മഹാഭാരതത്തിലെ ശാന്തിപര്‍വം അധ്യായം പരാമര്‍ശിച്ചുകൊണ്ടായിരുന്നു പ്രസംഗത്തിന്റെ തുടക്കം.

pathram:
Related Post
Leave a Comment