റോഡുകളിലെ കുഴികൾ മൂലമുണ്ടാകുന്ന അപകടങ്ങൾക്ക് കരാറുകാരനെതിരെ കേസ് എടുക്കണം എന്ന് നടൻ ജയസൂര്യ. പല ഭാഗങ്ങളിലും വളരെ മോശം റോഡുകളാണ് ഉള്ളത്. റോഡ് നികുതി അടയ്ക്കുന്ന ജനങ്ങൾക്ക് നല്ല റോഡ് വേണം എന്നും അദ്ദേഹം പറഞ്ഞു. പൊതുമരാമത്ത് റോഡുകളുടെ പരിപാലന കാലാവധി റോഡിൽ പ്രസിദ്ധപ്പെടുത്തുന്നതിന്റെ സംസ്ഥാന തല ഉദ്ഘാടന വേളയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.എന്ന് ജയസൂര്യ പറഞ്ഞു. മഴയാണ് റോഡ് അറ്റകുറ്റപണിയുടെ തടസം എന്ന വാദം ജനങ്ങൾ അറിയേണ്ട കാര്യം ഇല്ല എന്നും അദ്ദേഹം വ്യക്തമാക്കി.
റോഡിലെ കുഴികളിൽ വീണ് അപകടം ഉണ്ടാകുമ്പോൾ കരാറുകാരനെതിരെ കേസ് എടുക്കണം എന്ന് അദ്ദേഹം ചോദിച്ചു. ടോൾ കാലാവധിയുടെ കാര്യത്തിലും വ്യക്തമായ നടപടി വേണം. കാലാവധി കഴിഞ്ഞാൽ ടോൾ ഗേറ്റുകൾ പൊളിച്ച് കളയുക താനെന്ന വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
2013ൽ ജയസൂര്യ ശോചനീയമായ റോഡ് സ്വന്തം ചിലവിൽ നന്നാക്കിയത് വാർത്തകളിൽ ഇടം നേടിയിരുന്നു. എറണാകുളത്തെ മേനക ജങ്ഷനിലെ റോഡിലാണ് നടൻ സ്വന്തം ചിലവിൽ ഒരു ലോറി മെറ്റൽ കൊണ്ടുവന്നിറക്കി സുഹൃത്തുക്കളുമായി ചേർന്ന് കുഴിയടയ്ക്കുകയും ചെയ്തത്. തുടർന്ന് നടനെതിരെ ആ സമയത്തെ പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞും കൊച്ചി കോർപ്പറേഷൻ മേയർ ടോണി ചമ്മിണിയും രംഗത്ത് വരുകയും ചെയ്തു. മാധ്യമ ശ്രദ്ധ കിട്ടാൻ വേണ്ടിയാണ് നടൻ ഈ പ്രവർത്തി ചെയ്തത് എന്നാണ് ഇരുവരും പറഞ്ഞത്.
Leave a Comment