വാക്സിൻ എടുക്കാത്ത അധ്യാപകരുടെ പേരുവിവരം ഇന്ന് പുറത്തുവിടുമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിൻ എടുക്കാത്ത അധ്യാപക, അനധ്യാപകരുടെ പേരുവിവരം പുറത്തുവിടുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ജില്ല തിരിച്ചുള്ള കണക്കുകൾ ഇന്ന് ഉച്ചക്ക് കഴിഞ്ഞ് പുറത്തുവിടും.
കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്നും മന്ത്രി വി. ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

ചി​ല അ​ധ്യാ​പ​ക​ർ വാ​ക്​​സി​ൻ വി​രു​ദ്ധ പ്ര​ചാ​ര​ക​രാ​കു​ന്നെ​ന്ന പ​രാ​തി​യും വി​ദ്യാ​ഭ്യാ​സ ​വ​കു​പ്പി​ന്​ ല​ഭി​ച്ചി​ട്ടു​ണ്ട്. സ്​​കൂ​ൾ പ്ര​വ​ർ​ത്ത​ന ​സ​മ​യം ഡി​സം​ബ​ർ ര​ണ്ടാം വാ​രം വൈ​കു​ന്നേ​രം വ​രെ​യാ​ക്കാ​ൻ തീ​രു​മാ​നിച്ച സാ​ഹ​ച​ര്യ​ത്തി​ലാണ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ക്കാ​ത്ത അ​ധ്യാ​പ​ക​ർ​ക്കെ​തി​രെ ന​ട​പ​ടി​ക്ക് വിദ്യാഭ്യാസ വകുപ്പ്​ നീ​ക്കം തു​ട​ങ്ങി​യ​ത്.

വാക്സിൻ എടുക്കാത്തവരുടെ വിവരം അറിയാൻ സമൂഹത്തിന് അവകാശമുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. വാക്സിൻ എടുക്കാത്തവർക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകും.

pathram:
Related Post
Leave a Comment