‘ചെമ്പന്റെ മറിയം’ സിനിമയിലേക്ക്; ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കുവെച്ച് താരം

നടനും നിര്‍മാതാവുമായ ചെമ്പന്‍ വിനോദിന്റെ ഭാര്യ മറിയം ജോസഫ് സിനിമയിലേയ്ക്ക്. കുഞ്ചാക്കോ ബോബനും ചെമ്പന്‍ വിനോദും കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ‘ഭീമന്റെ വഴി’ എന്ന ചിത്രത്തില്‍ നഴ്‌സിന്റെ വേഷത്തിലാണ് മറിയം അരങ്ങേറ്റം കുറിക്കുന്നത്. ക്യാരക്ടര്‍ പോസ്റ്റര്‍ ചെമ്പന്‍ വിനോദ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു.

അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലറില്‍ കുഞ്ചാക്കോ ബോബനെ പരിചയപ്പെടുത്തുന്ന ഭാഗത്ത് മറിയത്തിന്റെ കഥാപാത്രത്തെ കാണിച്ചിട്ടുണ്ട്. അഷറഫ് ഹംസ സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബര്‍ ആദ്യവാരം പ്രദര്‍ശനത്തിനെത്തും. ചെമ്പന്‍ വിനോദിന്റേതാണ് ചിത്രത്തിന്റെ കഥ. റിമ കല്ലിങ്കല്‍, ആഷിഖ് അബു, ചെമ്പന്‍ വിനോദ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം.

pathram:
Related Post
Leave a Comment