മുൻ ഭാ​ര്യ​യാ​ണെ​ന്ന് ക​രു​തി യുവാവ് മ​റ്റൊ​രു സ്ത്രീ​യെ ബാ​ങ്കി​ൽ ക​യ​റി വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു

മുൻ ഭാ​ര്യ​യാ​ണെ​ന്ന് ക​രു​തി ബാ​ങ്കി​ൽ ക​യ​റി യുവാവ് മ​റ്റൊ​രു സ്ത്രീ​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു.

കോ​ഴി​ക്കോ​ട് ന​ന്മ​ണ്ട സ​ഹ​ക​ര​ണ ബാ​ങ്കി​ലാ​ണ് സം​ഭ​വം. ന​ന്മ​ണ്ട സ്വ​ദേ​ശി​യാ​യ ബി​ജു​വാ​ണ് യു​വ​തി​യെ വെ​ട്ടി​യ​ത്.

തി​ങ്ക​ള​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. ക്ലർക്ക് ശ്രീ​ഷ്മ​യ്ക്കാണ് വെ​ട്ടേ​റ്റ​ത്. ശ്രീ​ഷ്മ​യെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത പോ​ലീ​സ് ബി​ജു​വി​നെ അ​റ​സ്റ്റ് ചെ​യ്തു.

ബിജുവിന്‍റെ മുൻ ഭാര്യ ഇതേ ബാങ്കിലെ ജീവനക്കാരിയാണ്.

pathram desk 2:
Related Post
Leave a Comment