‘കുറുപ്പ്’ വിലക്കുമോ? സിനിമയുടെ നിർമ്മാതാക്കൾക്ക് ഹൈക്കോടതി നോട്ടീസ്

ദുല്‍ഖര്‍ സല്‍മാന്‍ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പായി എത്തുന്ന ‘കുറുപ്പ്’ സിനിമയുടെ നിര്‍മ്മാതാക്കള്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ്.

ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനെതിരായ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് നടപടി.

ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ ഇന്ന് ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് നിര്‍മ്മാതാക്കള്‍ക്ക് നോട്ടീസ് ലഭിച്ചിരിക്കുന്നത്.

നിര്‍മ്മാതാക്കളെക്കൂടാതെ ഇന്‍റര്‍പോളിനും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കും നോട്ടീസ് ഉണ്ട്.

സിനിമ കുറ്റവാളിയായ സുകുമാരക്കുറുപ്പിന്‍റെയും കുടുംബത്തിന്‍റെയും സ്വകാര്യത ലംഘിക്കുമെന്നാണ് ഹര്‍ജിക്കാരന്‍റെ വാദം.

എറണാകുളം സ്വദേശിയാണ് ഹര്‍ജി നല്‍കിയത്.

അതേസമയം സിനിമയുടെ പ്രദര്‍ശനം സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.

ചിത്രത്തിന്‍റെ പ്രൊമോഷന്‍റെ ഭാഗമായി അണിയറക്കാര്‍ പുറത്തിറക്കിയ സ്പെഷല്‍ ടീ ഷര്‍ട്ടിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.

പ്രൊമോഷന്‍ രീതി ഒരു കുറ്റവാളിയെ ഗ്ലോറിഫൈ ചെയ്യുന്നതാണെന്നായിരുന്നു വിമര്‍ശനത്തിന്‍റെ കാതല്‍.

എന്നാല്‍ ചിത്രം കുറുപ്പിനെ ഗ്ലോറിഫൈ ചെയ്യുന്ന ഒന്നല്ലെന്ന് ദുല്‍ഖറും സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനും വ്യക്തമാക്കിയിരുന്നു.

pathram desk 2:
Related Post
Leave a Comment