സംസ്ഥാനത്ത് സ്വർണവില കൂടി. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വിലയിലാണ് ബുധനാഴ്ച വ്യാപാരം നടക്കുന്നത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർദ്ധിച്ച് ഗ്രാമിന് 4,520 രൂപയും പവന് 36,120 രൂപയുമാണ് ഇന്നത്തെ നിരക്ക്. മൂന്നുദിവസമായി ഒരേ വില തുടർന്ന ശേഷം ഇന്നലെ വില ഇടിഞ്ഞിരുന്നു.ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞ് ഗ്രാമിന് 4,500 രൂപയും പവന് 36,000 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. സ്വർണത്തിന് ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് നവംബർ 3,4 ദിവസങ്ങളിലെ 35,640 രൂപയാണ്.
- pathram desk 1 in BUSINESSKeralaLATEST UPDATESMain slider
സ്വർണവില കൂടി; ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വില
Related Post
Leave a Comment