സ്‌കൂള്‍ വിട്ടു മടങ്ങിയ വിദ്യാര്‍ഥിനിയെ അഞ്ചംഗ സംഘം പീഡിപ്പിച്ചെന്ന്‌ പരാതി

കുട്ടനാട്‌: സ്‌കൂള്‍ വിട്ടു മടങ്ങിയ പ്ലസ്‌ ടു വിദ്യാര്‍ഥിനിയെ അഞ്ചംഗ സംഘം പീഡിപ്പിച്ചതായി പരാതി. പ്രവേശനോത്സവ ദിനമായ തിങ്കളാഴ്‌ച ഉച്ചയ്‌ക്ക്‌ ഒരു മണിയോടെ കുട്ടനാട്‌ മുട്ടാറില്‍വച്ചാണ്‌ സംഭവം. പ്രതികളിലൊരാള്‍ കൈലി മുണ്ട്‌ കീറിയെടുത്ത്‌ കൈയും വായും കെട്ടിയ ശേഷം വിജനമായ സ്‌ഥലത്തുവച്ചു പീഡിപ്പിച്ചതായി ദളിത്‌ പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു.

പെണ്‍കുട്ടി വീട്ടിലെത്തി വിവരം അറിയിച്ചതോടെ വീട്ടുകാര്‍ രാമങ്കരി പോലീസില്‍ പരാതി നല്‍കി. പോലീസ്‌ സ്‌ഥലം പരിശോധിച്ച്‌ സി.സി.ടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. പ്രദേശവാസികളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്‌തു. പെണ്‍കുട്ടിയെ വീട്ടുകാര്‍ ബന്ധുവീട്ടിലേക്ക്‌ മാറ്റി. വനിതാ പോലീസ്‌ പെണ്‍കുട്ടിയില്‍നിന്ന്‌ മൊഴിയെടുത്തു. പീഡിപ്പിച്ചവര്‍ അജ്‌ഞാതരാണെന്നാണു മൊഴി. പരാതിയുടെ അടിസ്‌ഥാനത്തില്‍ കേസെടുത്ത്‌ പെണ്‍കുട്ടിക്കു വൈദ്യപരിശോധന നടത്തും.

അതേ സമയം പെണ്‍കുട്ടിയുടെ മൊഴികളില്‍ വൈരുധ്യമുണ്ടെന്നു പോലീസ്‌ പറഞ്ഞു. ജില്ലാ പോലീസ്‌ മേധാവി ജി. ജയദേവന്‍, അമ്പലപ്പുഴ ഡിവൈ.എസ്‌.പി. സുരേഷ്‌ കുമാര്‍, രാമങ്കരി സി.ഐ, എസ്‌.ഐ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു

pathram:
Related Post
Leave a Comment