വാഹനാപകടത്തിൽ അൻസി മരിച്ചതറിഞ്ഞ് അമ്മ വിഷംകഴിച്ചു; ഗുരുതരാവസ്ഥയിൽ ആശുപത്രിയില്‍

തിരുവനന്തപുരം: വാഹനാപകടത്തില്‍ മുന്‍ മിസ് കേരള അന്‍സി കബീര്‍ മരിച്ച വിവരമറിഞ്ഞ മാതാവ് റസീന (48) വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ. പിതാവ് കബീര്‍ വിദേശത്താണ്.

ആറ്റിങ്ങല്‍ ആലങ്കോട്, പാലാകോണം അന്‍സി കൊട്ടേജിലാണ് അന്‍സിയും മാതാവും താമസിച്ചിരുന്നത്. പോസ്റ്റ് മാർട്ടം നടപടിക്കായി ബന്ധുക്കൾ കൊച്ചിയിലേക്ക് തിരിച്ചിട്ടുണ്ട്. കബീർ- റസീന ദമ്പതികളുടെ ഏകമകളാണ്

കബീര്‍- റസീന ദമ്പതികളുടെ ഏകമകളാണ് മിസ് കേരള വിജയിയായ അന്‍സി കബീര്‍.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് മുന്‍ മിസ് കേരള അന്‍സി കബീര്‍ (25), മിസ് കേരള റണ്ണറപ്പ് അഞ്ജന ഷാജന്‍ (26) എന്നിവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ബൈക്കില്‍ ഇടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞത്. സംഭവ സ്ഥലത്തുവച്ചു തന്നെ ഇരുവരും മരിച്ചു. നാലുപേരാണ് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിലുണ്ടായിരുന്നത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേരില്‍ ഒരാളുടെ നില ഗുരുതരമാണ്.

2019-ലെ മിസ് കേരളയായിരുന്ന അൻസി കബീർ തിരുവനന്തപുരം ആറ്റിങ്ങൽ ആലങ്കോട് സ്വദേശിനിയാണ്. ഗൃഹലക്ഷ്മി ഫേയ്സ് ഓഫ് കേരള-2018 ഫൈനലിസ്റ്റും ആയിരുന്നു അൻസി. അൻസിയുടെ സുഹൃത്തും 2019-ലെ മിസ് കേരള റണ്ണറപ്പുമായ അഞ്ജന ഷാജൻ തൃശൂർ സ്വദേശിനിയാണ്.

മുന്‍ മിസ് കേരള അന്‍സി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും വാഹനാപകടത്തില്‍ മരിച്ചു

pathram:
Related Post
Leave a Comment