ഇടുക്കി അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടറും അടച്ചു

ഇടുക്കി അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടറും അടച്ചു.

നിലവില്‍ 2397.90 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇടുക്കി അണക്കെട്ടിലെ മൂന്ന് ഷട്ടറുകൾ 35 സെൻ്റീമീറ്റർ വീതം ഉയർത്തിയത്.

74 മണിക്കൂറിന് ശേഷം രണ്ട് ഷട്ടറുകൾ അടക്കുകയും ചെയ്തിരുന്നു.

അതേസമയം, മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 137.6 അടി തുടരുകയാണ്.

142 അടിയാണ് സുപ്രീംകോടതി നിജപ്പെടുത്തിയിരിക്കുന്ന ജലനിരപ്പ്.
ഇത് 139 അടിയായി താഴ്ത്തണമെന്ന് കേരള സർക്കാർ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു.

എന്നാൽ ജലനിരപ്പ് 142 അടിയാക്കാം എന്നാണ് മേൽനോട്ട സമിതിയുടെ നിലപാട്. തങ്ങളുടെ തീരുമാനത്തോട് കേരളം വിയോജിപ്പ് അറിയിച്ചിട്ടുണ്ടെന്നും മേൽനോട്ടസമിതി ഇന്ന് കോടതിയിൽ വ്യക്തമാക്കി.

pathram desk 2:
Related Post
Leave a Comment