സംസ്ഥാനത്തെ കോളജുകൾ ഇന്ന് തുറക്കും

ക്ലാസുകൾ കോവിഡ് മാനദണ്ഡം പാലിച്ച് സംസ്ഥാനത്തെ കോളജുകൾ ഇന്ന് പൂർണമായി തുറക്കും.

ഒന്ന്, രണ്ടു വർഷ ഡിഗ്രി ക്ലാസുകളും ഒന്നാംവർഷ പി.ജി. ക്ലാസുകളുമാണ് തുടങ്ങുക.

എൻജിനീയറിങ് കോളജും പൂർണമായി തുറക്കും.

18ന് തുടങ്ങേണ്ടിയിരുന്ന ക്ലാസുകൾ മഴക്കെടുതി മൂലം നീട്ടിവയ്ക്കുകയായിരുന്നു.

ഡിഗ്രി, പി.ജി അവസാനവർഷ ക്ലാസുകൾ നേരത്തെ തുടങ്ങിയിരുന്നു. കോളജുകളിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു പറഞ്ഞു.

pathram desk 2:
Related Post
Leave a Comment