യുപിയില്‍ വീണ്ടും പേരുമാറ്റം: ഫൈസാബാദ് റെയില്‍വെ സ്റ്റേഷന്റെ പേര് അയോധ്യ എന്നാക്കി

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഫൈസാബാദ് റെയില്‍വേ സ്റ്റേഷന്റെ പേരും മാറ്റി. ഇനി മുതല്‍ അയോധ്യ എന്നാവും റെയില്‍വേ സ്റ്റേഷന്‍ അറിയപ്പെടുക. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഫൈസാബാദ് ജില്ലയുടെ പേര് അയോധ്യ എന്ന് പുനര്‍നാമകരണം ചെയ്തത്. 2018ല്‍ ദീപാവലി ഉത്സവ വേളയിലാണ് ജില്ലയുടെ പേര് മാറ്റിയത്. അന്ന് അലഹബാദ് ജില്ലയുടെ പേര് പ്രയാഗ് രാജ് എന്ന് മാറ്റിയിരുന്നു. നൂറ്റാണ്ടിന്റെ പഴക്കമുള്ള മുഗല്‍സരായ് റെയില്‍വേ സ്‌റ്റേഷന് അന്ന് ആര്‍.എസ്.എസ് ആചാര്യന്‍ ദീന്‍ ദയാല്‍ ഉപാധ്യായ്‌യുടെ പേരും നല്‍കി.

യുപിയിലും കേന്ദ്രത്തിലും ബി.ജെ.പി അധികാരത്തില്‍ വന്നതോടെ നിരവധി ജില്ലകളുടെ പേര് മാറ്റണമെന്ന് ചില സംഘപരിവാര്‍ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. അസംഗഡിനെ ആര്യംഗഡ്, അലീഗഡിനെ ഹരിഗഡ്, ആഗ്രയെ ആഗ്രവന്‍ എന്നിങ്ങനെ പുനര്‍നാമകരണം ചെയ്യണമെന്നാണ് ആവശ്യം.

pathram:
Related Post
Leave a Comment