തിയറ്ററുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോകിന്റെ അടിയന്തര ജനറല്‍ ബോഡി ഇന്നു കൊച്ചിയില്‍ ചേരും.
കുടിശ്ശികയുള്ള തീയറ്ററുകള്‍ക്ക് സിനിമ നല്‍കേണ്ട എന്ന നിലപാടിലാണ് വിതരണക്കാര്‍.
എന്നാല്‍ തിയറ്റര്‍ തുറന്ന ശേഷം മാത്രമേ ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാകൂ എന്നാണ് തീയറ്റര്‍ ഉടമകളുടെ നിലപാട്.
ഒടിടി പ്ലാറ്റ്‌ഫോമുകളുമായി ബന്ധപ്പെട്ട വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചയാവും.
ഇന്നലെ സര്‍ക്കാരുമായി നടത്തിയ യോഗത്തില്‍ വിനോദ നികുതി ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ തീയറ്റര്‍ ഉടമകള്‍ മുന്നോട്ട് വെച്ചിരുന്നു.
ഈ ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന പ്രതീക്ഷയിലാണ് ഉടമകള്‍.
തിയറ്റര്‍ ഉടമകളുമായി 26 ന് വീണ്ടും സിനിമാ മന്ത്രി ചര്‍ച്ച നടത്തും.
Leave a Comment