മഴ കുറഞ്ഞത് ആശ്വാസം നൽകുന്നു എന്ന് റവന്യൂ മന്ത്രി കെ രാജൻ.
ഉരുൾപൊട്ടലുണ്ടായ കൂട്ടിക്കലിലും കൊക്കയാറിലും ദുരിതാശ്വാസ പ്രവർത്തനം തുടങ്ങി.
എൻഡിആർഎഫിന്റെ രണ്ടാമത്തെ സംഘവും കൊക്കയാർ എത്തിയിട്ടുണ്ട്.
നടന്നുപോയി ആണെങ്കിലും രണ്ടിടവും സന്ദർശിച്ച് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുമെന്നും റവന്യുമന്ത്രി പറഞ്ഞു.
ഇന്നലെ രാത്രിയിലെ ആശങ്കക്ക് വലിയ കുറവുണ്ട്.
ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യം ഇപ്പോഴില്ല.
ഡാമുകൾ തുറക്കേണ്ടിവരും എന്ന ഭീതി അനാവശ്യമായി പ്രചരിപ്പിക്കുന്നതാണ്.
നിലവിൽ എല്ലാം നിയന്ത്രണവിധേയമാണ്.
ഇന്നലത്തേതിലും കൂടുതലായി ആശങ്ക ഒന്നും ഇപ്പോൾ ആവശ്യമില്ല.
വെള്ളപ്പൊക്കത്തിനുള്ള സാധ്യത നിലവിലില്ല.
വെള്ളക്കെട്ട് ഉണ്ടാകാനുള്ള സാധ്യതയുള്ള മുഴുവൻ പ്രദേശങ്ങളും നിരീക്ഷിച്ചുവരികയാണ്.
ആളുകൾ ജാഗ്രത പാലിക്കണം.
മലയോര മേഖലയിലേക്കുള്ള യാത്ര എല്ലാവരും ഒഴിവാക്കണം.
മഴ വല്ലാതെ കൂടുന്നില്ല എന്നാണ് നിലവിൽ ലഭിച്ച റിപ്പോർട്ടുകൾ അടിസ്ഥാനമാക്കി പറയാനാവുക എന്നും മന്ത്രി വ്യക്തമാക്കി.
Leave a Comment