പ്ലസ് വണ്‍ പരീക്ഷ ഉൾപ്പടെ നാളെ തുടങ്ങാനിരുന്ന പരീക്ഷകൾ മാറ്റി; പുതുക്കിയ തീയതി പിന്നീട്…

സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ തിങ്കളാഴ് നടക്കാനിരുന്ന പ്ലസ് വണ്‍ പരീക്ഷ മാറ്റി.

പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ഹയര്‍സെക്കന്‍ഡറി പരീക്ഷ ബോര്‍ഡാണ് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയത്.

അവസാന പരീക്ഷ നടക്കേണ്ടിയിരുന്നത് നാളെയാണ്.

കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ മഴക്കെടുതി രൂക്ഷമായി തുടരുകയാണ്.

കേരള സര്‍വകലാശാല നാളെ (18/10/2021) നടത്താന്‍ നിശ്ചയിച്ചിരുന്ന തിയറി, പ്രാക്ടിക്കല്‍, എന്‍ട്രന്‍സ് തുടങ്ങി എല്ലാ പരീക്ഷകളും മാറ്റിവച്ചു.

പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

മറ്റു ദിവസത്തെ പരീക്ഷകള്‍ക്ക് മാറ്റമില്ല.

നാളെ ( ഒക്ടോബര്‍ 18) നടത്താനിരുന്ന എച്ച് ഡി സി പരീക്ഷയും മാറ്റിവെച്ചു

പുതിയ തിയ്യതി പിന്നീട് അറിയിക്കുമെന്ന് സംസ്ഥാന സഹകരണ യൂണിയന്‍ പരീക്ഷാ ബോര്‍ഡ് സെക്രട്ടറി അനിത ടി. .ബാലന്‍ അറിയിച്ചു.

മഹാത്മാഗാന്ധി സര്‍വകലാ ശാല തിങ്കളാഴ്ച (ഒക്ടോബര്‍ 18) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി.

പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

pathram desk 2:
Related Post
Leave a Comment